സി.പി.എം തിരുത്താന്‍ തീരുമാനിച്ചു, പിണറായിയെ പ്രതിരോധിക്കാനും തീരുമാനിച്ചു. ഈ രണ്ടു തീരുമാനങ്ങളും ഒരുമിച്ചെങ്ങനെ നടപ്പാകും? അത് തീരുമാനിച്ചവര്‍ക്കു മാത്രമേ അറിയൂ. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ശാസിച്ചു. എം.വി.ഗോവിന്ദനാണോ വീഴ്ച പറ്റിയത്? എം.വി.ഗോവിന്ദനു മാത്രമാണോ? ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍, എന്നു പാര്‍ട്ടി തന്നെ പാടിപ്പുകഴ്ത്തിയ പിണറായി വിജയനെന്ന സഖാവിന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ? ? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം സി.പി.എമ്മിന്റെ ഫ്യൂച്ചര്‍ ബിസിനസിലുണ്ട്.