us-india-pva

ഇന്ത്യയുടെ പ്രധാനമന്ത്രി ഡോണള്‍ഡ് ട്രംപ് അല്ല, നരേന്ദ്ര മോദി ആണ്. ഏതു വിയോജിപ്പുകള്‍ക്കിടയിലും ചോദ്യങ്ങള്‍ക്കിടയിലും നമ്മള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു, രാജ്യത്തിന്റെ പരമാധികാരത്തില്‍ അഭിമാനിക്കുന്നു. പക്ഷേ പ്രധാനന്ത്രി തന്നെ ആ ആദരവും അഭിമാനവും അമേരിക്കയ്ക്ക് അടിയറ വയ്ക്കുന്നുണ്ടോ? എന്തു നേട്ടമുണ്ടാക്കിയാലും എങ്ങനെ വിശദീകരിക്കാന്‍ ശ്രമിച്ചാലും ഇന്ത്യ–അമേരിക്ക വ്യാപാരകരാര്‍ രാജ്യത്തെ ഇരുട്ടില്‍ നിര്‍ത്തിയെന്നത് യാഥാര്‍ഥ്യമാണ്. രാജ്യസ്നേഹം സ്വന്തം ജനതയ്ക്കു നേരെ കെണിയായി ഉപയോഗിച്ച രാഷ്ട്രീയം ഇപ്പോള്‍ രാജ്യസ്നേഹവും ദേശാഭിമാനവും ചര്‍ച്ചയാക്കാനേ താല്‍പര്യപ്പെടുന്നില്ല. മോദി സര്‍ക്കാരിന്റെ അമേരിക്കന്‍ നയതന്ത്രം ഇന്ത്യയുടെ പരമാധികാരത്തിനും അഭിമാനത്തിനും മേല്‍ ചോദ്യചിഹ്നമാകുന്നതെങ്ങനെയാണ്? 

ENGLISH SUMMARY:

Narendra Modi is India's Prime Minister, not Donald Trump, and his government's policies, particularly the India-US trade deal, are raising questions about Indian sovereignty and national pride. Despite any disagreements or challenges, the nation respects its Prime Minister and takes pride in its sovereignty, but concerns arise whether this respect is being undermined.