രാഷ്ട്രീയത്തില്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ടാല്‍ എന്തൊക്കെ സംഭവിക്കും? ഇപ്പോള്‍ കേരളത്തിലെ ഭരണപക്ഷത്തിനു സംഭവിക്കുന്നതൊക്കെ സംഭവിക്കും. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എടുത്തിട്ടു പെരുമാറും. പക്ഷേ തോറ്റത് ജനങ്ങളുടെ കുഴപ്പം കൊണ്ടാണെന്നു തോന്നും.
തോല്‍വിയെ കളിയാക്കുന്നവരെ ഏതു വിധേനയും കൈകാര്യം ചെയ്യണമെന്നു തോന്നും. പാരഡി കേട്ടാല്‍ ദേഷ്യം വരും. ഭക്തിഗാനത്തിന്റെ ഈണത്തില്‍ കളിയാക്കിയാല്‍ ധ്രുവീകരണമാണെന്നു തോന്നും. കണ്‍മുന്നില്‍ കാണുന്നതെല്ലാം പ്രശ്നമാകും. പരിഹസിക്കുന്നവരെയെല്ലാം എടുത്തു ജയിലിലിടണമെന്നു തോന്നും. ഈ തോന്നലെല്ലാം വര്‍ഷങ്ങളായി ചോദ്യം ചെയ്യപ്പെടാതെ അനുഭവിച്ച അധികാരമുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. അധികാരം കണ്ണു കാണാതാക്കും എന്നു പറയുന്നത് എത്ര ശരിയാണെന്ന് ഇപ്പോള്‍ കേരളത്തിലെ ഭരണമുന്നണി കാണിച്ചു തരുന്നുണ്ട്.