മൈനിങ് എഞ്ചിനീയറിങ് പഠിച്ചൊരാള്‍ അവിചാരിതമായി സിനിമയിലെത്തുന്നു. ആദ്യസിനിമയില്‍ തന്നെ റോ ക്യാരക്ടര്‍ കിട്ടിയെങ്കിലും പിന്നീട് ഈ നടന്‍റെ പ്രതിഭ കാര്യമായി ഖനനം ചെയ്യപ്പെട്ടില്ല. ഇപ്പോഴദ്ദേഹം പ്രേക്ഷകസമൂഹത്തിന്‍റെ സ്നേഹത്തിന്‍റെ ആഴമറിയുന്നു. ടെലഫോണ്‍ കമ്പനിയില്‍ കണക്ഷന്‍ കൊടുക്കുന്ന ജോലി ചെയ്തയാള്‍ ആജീവനാന്തം പ്രേക്ഷഹൃദയത്തിലേത്ത് കണക്ഷന്‍ എടുത്തതുപോലെ. പിന്നിട്ട വഴികളെക്കുറിച്ച്, ഒളിഞ്ഞിരുന്ന നല്ല സമയത്തെക്കുറിച്ച് പറയുകയാണ് , ‘നേരേ ചൊവ്വേ’യില്‍ നടന്‍ സൈജു കുറുപ്പ്.