കവിത കൊണ്ടും സിനിമാഗാനങ്ങള്‍ കൊണ്ടും മലയാളിയെ ആഴത്തില്‍ തൊട്ടൊരാള്‍. സിനിമയ്ക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ സ്വയം വിട്ടുകൊടുക്കാതെ സൗവര്‍ണ പ്രതിപക്ഷമായിത്തുടരുന്ന ഒരു കലാകാരന്‍. പ്രതികരണങ്ങള്‍ മുഖം നോക്കിയല്ല, സ്വന്തം ആത്മാവിലേക്ക് നോക്കിയാണ്. പാട്ടെഴുത്തിന്‍റെ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ശ്രീ റഫീക് അഹമ്മദ് ആണ് ഇന്ന് നേരെ ചൊവ്വേയില്‍.