വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്നത് മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടാണ്. വേലയും വിദ്യാഭ്യാസവും രണ്ട് വകുപ്പുകളാണെങ്കിലും ഒരേ മന്ത്രിക്ക് തന്നെ നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കാഴ്ചപ്പാട്. ഈ മന്ത്രിയാവട്ടെ, ആശയായാലും ആശുപത്രി ആയാലും സൂംബ ആയാലും പാദപൂജ ആയാലും ഏതൊരു വിവാദത്തിലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിരോധിക്കാന്‍ സിലബസ് നോക്കാതെ മുന്നിട്ടിറങ്ങും. ആക്ഷേപങ്ങളും ട്രോളുകളും എല്ലാം ഉണ്ടായാലും അതിനെയൊക്കെ അതിജീവിച്ച് തുറന്നു പറയും ഈ മന്ത്രി, നേരെ ചോവയിൽ ഇന്ന് ആ മന്ത്രിയാണ് വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി.