സംരഭകര്‍ക്ക് അത്ര പറ്റിയ മണ്ണല്ല കേരളമെന്ന് പണ്ടേ പ്രചാരമുണ്ട്. പ്രഭലരായ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇടയില്‍ ബിജെപി ഇവിടെ അത്ര പച്ചപിടിക്കുന്ന സംരഭം അല്ല എന്ന ആക്ഷേപവുമുണ്ട്. എങ്കിലും ബിജെപി അധ്യക്ഷനായി ഒരു സംരഭകന്‍ വരുമ്പോള്‍ പുതിയ ഫോര്‍മുല എന്താണെന്ന് എല്ലാവരും ഉറ്റുനോക്കുന്നു. അങ്ങനെയൊന്നുണ്ടോ? ഇതിനെക്കുറിച്ച് നേരെചൊവ്വേയില്‍ പ്രതികരിക്കുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.