ക്രൗഡ് പുള്ളറെന്നും സിംഹമെന്നും ഒക്കെ അനുയായികള്‍ വാഴ്ത്തിയ ഉശിരുള്ള ഒരു നേതാവിന‍്റെ പിന്‍ഗാമിയായി ഒരാള്‍ എത്തുന്നു. തീപ്പൊരി പ്രസംഗം ഇല്ല വാവിട്ട വാക്കുകള്‍ ഇല്ല കൈവിട്ട ആയുധം ഇല്ല എടുത്തു ചാട്ടം ഇല്ല എന്നാലും കുറഞ്ഞുകാലം കൊണ്ട് കൊള്ളാമല്ലോ എന്ന് എല്ലാവരേയും കൊണ്ടും പറയിപ്പിക്കുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയ സണ്ണി ജോസഫിനെക്കുറിച്ചാണ് പറയുന്നത്. പക്ഷെ വരുന്ന വലിയ പരീക്ഷകള്‍, രണ്ട് തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ അതിനെ അതിജീവിക്കാന്‍ ഈ സൗമ്യത കൊണ്ട് ആകുമോ? പാളയത്തിലെ പട എങ്ങനെ പ്രസിഡന്‍റ് നിയന്ത്രിക്കും? ഈ ചോദ്യങ്ങളോട് പ്രതികരിക്കുന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.