സ്വന്തം ഭാഷയില്‍ ചെയ്ത ചിത്രങ്ങള്‍ അന്യഭാഷകളിലും വലിയ വിജയമാകുമ്പോഴാണ് പാന്‍ ഇന്ത്യന്‍ താര പദവി കൈവരുന്നത്. എന്നാല്‍ ഒരു നടനെന്ന നിലയില്‍ മാത്രം അന്യഭാഷകളില്‍ നിന്നുള്ള ക്ഷണം തേടി വരുന്ന ഒരു യുവനടനുണ്ട് മലയാളത്തില്‍. പതിറ്റാണ്ട് പിന്നിട്ട കരിയറില്‍ മികച്ച സിനിമയ്ക്കൊപ്പം റോന്ത് ചുറ്റുന്ന റോഷന്‍ മാത്യു. സിനിമയെക്കുറിച്ച് നാടകത്തെക്കുറിച്ച് ജീവിതത്തെക്കുറിച്ച് മനസ് തുറക്കുന്നു നേരെ ചൊവ്വയില്‍ റോഷന്‍ മാത്യു.