നിലമ്പൂരില്‍ മാത്രമല്ല ഇനിയുള്ള തിരഞ്ഞെടുപ്പുകളിലൊക്കെയും പ്രചാരണരംഗത്ത് ദേശീയപാതയ്ക്കുള്ള സാധ്യതകള്‍ അപാരമാണ്. ദേശീയപാതയുടെ വിള്ളലുകള്‍ക്കപ്പുറവും ഇപ്പുറവും രാഷ്ട്രീയം തിമിര്‍ക്കുകയാണ്. ദേശീയപാതാ അതോറിറ്റി തന്നെ പ്രധാന ഉത്തരവാദി. ജനങ്ങളോട് ഉത്തരവാദിത്ത്വമുള്ള സംസ്ഥാന സര്‍ക്കാരിനും ചില കടമകളില്ലേ? ഇതില്‍ റീല്‍ എത്ര, റിയല്‍ എത്ര? ഈ ചോദ്യങ്ങളോട് പ്രതികരിക്കുന്നു നേരേ ചൊവ്വേയില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്