എല്ലാവരും ചവിട്ടുന്നവരെ ഒപ്പം നിന്ന് ചവിട്ടട്ടേണ്ടെന്ന മനസ്സാണ് തന്‍റേതെന്ന് നടി മാലാ പാര്‍വതി. കുറ്റാരോപിതനാകുന്ന വ്യക്തിക്കും ഒരു വശം ഉണ്ട് എന്നാണ് ചിന്തിക്കാറ്. മറുവശത്തെക്കുറിച്ചുള്ള ഇത്തരം ചിന്തകള്‍ തനിക്ക് തന്നെ ദോഷമാണ് എന്ന് അറിയാമെന്നും മാല പാര്‍വതി. തുറിച്ചുനോട്ടവും റേപ്പും പോക്സോയും എല്ലാം വെവ്വേറെ കാണേണ്ട വിഷയങ്ങളാണെന്ന നിലപാടാണ് തന്‍റേതെന്നും മാലാ പാര്‍വതി മനോരമ ന്യൂസ് നേരെ ചൊവ്വേ അഭിമുഖത്തില്‍ പറഞ്ഞു. വിഡിയോ കാണാം.