ബ്രൂവറികള്‍ വരും; പ്രഖ്യാപിതലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ല; ടിപി രാമകൃഷ്ണന്‍

വിദേശനിര്‍മിത വിദേശ മദ്യവിലയില്‍  ആവശ്യമെങ്കില്‍ പുനപരിശോധനയെന്ന് എക്സൈസ്  മന്ത്രി  ടി പി രാമകൃഷ്ണന്‍.  ഇത്തരമൊരു  വ്യാപാരം   സംസ്ഥാനത്ത് ആദ്യമാണ്. വിപണിയിലെ പ്രതികരണമനുസരിച്ചാവും പുനപരിശോധന. ഉദ്യോഗസ്ഥതലസമിതിയുടെ  റിപ്പോര്‍ട്ട് പരിഗണിച്ച്   ബ്രൂവെറികള്‍ അനുവദിക്കുമെന്നും മന്ത്രി മനോരമ ന്യൂസ് നേരെ ചൊവ്വെയില്‍ പറഞ്ഞു.

വിദേശനിര്‍മിത വിദേശ മദ്യവല്‍പ്പന വഴി വരുമാനവര്‍ധനയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ആവശ്യക്കാര്‍ക്ക് ഗുണനിലവാരമുള്ള ഉത്പന്നവും സേവനവും ഉറപ്പാക്കും. എന്നാല്‍, മദ്യവര്‍ജനമെന്ന  പ്രഖ്യാപിതലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും രാമകൃഷ്ണന്‍ വിശദീകരിച്ചു.

പുതിയ ബ്രൂവറികള്‍ ആവാമെന്ന് തന്നെയാണ് സര്‍ക്കാര്‍  നിലപാട്.  നടപടിക്രമങ്ങളും മാനദണ്ഡങ്ങളും തയ്യാറാക്കാന്‍  ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചിട്ടുണ്ട്. തുടര്‍നടപടികളുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. 

വിദേശമദ്യത്തിന്റെ നികുതിഘടന  ബജറ്റില്‍  പ്രഖ്യാപിച്ചതാണ്. ഫിനാന്‍സ് ബില്ലിന്റെ പുകമറ ഉയര്‍ത്തിയാണ് പ്രതിപക്ഷം വിവാദത്തിനിറങ്ങിയിരുക്കുന്നതെന്നും രാമകൃഷ്ണന്‍  കുറ്റപ്പെടുത്തി.  അഭിമുഖത്തിന്റെ  പൂര്‍ണരൂപം കാണാം...