മുഖം വെളുക്കണം, ചർമത്തിലെ കറുത്ത പാടുകൾ മാറണം, സൗന്ദര്യം വർധിക്കണം. ഇത്തരം ആഗ്രഹങ്ങളുള്ള നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഇതിനായി നമ്മൾ വിശ്വസിച്ച് ഉപയോഗിക്കുന്ന ക്രീമുകൾ തന്നെ ആരോഗ്യത്തിന് ഭീഷണിയായാലോ? സൗന്ദര്യം കൂട്ടാനായി ഉപയോഗിച്ച ഫെയർനെസ് ക്രീമിലെ വിഷാംശം പതിനേഴുകാരിയെ ഗുരുതരമായ വൃക്കരോഗത്തിലെത്തിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അനുവദനീയമായതിന്റെ 12,500 മടങ്ങ് മെർക്കുറി! അതിനുശേഷം പ്രമുഖരും അല്ലാത്തവരുമായ പലരും ഈ അനുഭവം തുറന്നുപറഞ്ഞു. പുറമെ പുരട്ടുന്ന ഒരു ക്രീം എങ്ങനെയാണ് വൃക്കകളെപ്പോലും ബാധിക്കുന്നത്? ഫെയർനെസ് ക്രീമുകൾ മാത്രമാണോ അപകടം? ഹെർബൽ, നാച്ചുറൽ എന്നൊക്കെയുള്ള ലേബലുകളില്‍ വിൽക്കുന്ന ഉൽപന്നങ്ങൾ എത്രത്തോളം സുരക്ഷിതമാണ്? സോഷ്യൽ മീഡിയയിലെ സൗന്ദര്യവർധക പരസ്യങ്ങൾ കണ്ണടച്ച് വിശ്വസിക്കാമോ? ക്രീം വാങ്ങി ഉപയോഗിക്കാന്‍ ഉപദേശിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്ക് എന്തെങ്കിലും സാമൂഹിക പ്രതിബദ്ധതയുണ്ടോ? ചർമസംരക്ഷണത്തിന്റെ പേരിൽ നാം അറിയാതെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുണ്ടോ? സൗന്ദര്യത്തേക്കാൾ വലുതാണ് ആരോഗ്യം. അത് മറക്കാതിരിക്കുക.

ENGLISH SUMMARY:

A 17-year-old girl suffered severe kidney disease after using a fairness cream containing 12,500 times the permissible limit of mercury, sparking wider public concern over cosmetic safety. Following the incident, several prominent individuals and ordinary users have also shared similar adverse experiences with beauty products. The discussion raises critical questions on how topical creams affect internal organs, the safety of products marketed as herbal or natural, and the social responsibility of influencers promoting cosmetics online.