face-cream

മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തിൽ ഇടപെട്ടു. ആരോഗ്യ ഡയറക്ടർ ഉൾപ്പെടെ വിവിധ വകുപ്പുകളോട് വിശദീകരണം തേടിയിട്ടുണ്ട്.

മുഖകാന്തി വർധിപ്പിക്കാമെന്ന  ഇൻഫ്ലുവൻസർമാരുടെ പ്രചാരണത്തിൽ വിശ്വസിച്ച് ഓൺലൈനായി വാങ്ങിയ ക്രീം ഒരു  17 വയസ്സുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതിലാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. ആരോഗ്യ വകുപ്പ് ഡയറക്ടർ, സംസ്ഥാന പൊലീസ് മേധാവി, ഡ്രഗ്സ് കൺട്രോളർ, സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരോടാണ് ബാലാവകാശ കമ്മിഷൻ വിശദീകരണം തേടിയത്.  കേന്ദ്ര ലാബിൽ നടത്തിയ പരിശോധനയിലും ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തി. ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ ബാധിച്ച് മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ ഇടയാക്കും. ഗുരുതരമായാൽ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കാനും സാധ്യതയെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

മെർക്കുറി അടങ്ങിയ ഫേയ്സ് ക്രീമുകളുടെ വിതരണം തടയുവാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രി ഓഫീസിന് നിർദ്ദേശം നൽകി. ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ പരാതി നൽകിയിരുന്നു. പൊലീസും 17കാരിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Malayala Manorama Online News reports that a 17-year-old girl developed severe kidney disease after using an online fairness cream containing dangerous levels of mercury. The Kerala Child Rights Commission and the Chief Minister's Office have intervened, seeking explanations from health and law enforcement authorities.