fairness-cream-issue

മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതിൽ എഫ് ട്യൂൺ ക്രീം നിർമാതാക്കൾക്കെതിരെ അരീക്കോട് പൊലീസ്‌ കേസെടുത്തു. സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ഗുണനിലവാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെ വിൽപനയ്ക്ക് സഹായിക്കുന്ന വ്ലോഗർമാർക്കെതിരെയും അന്വേഷണം ആരംഭിച്ചു.

ജീവന് അപകടമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും അമിത അളവിൽ മെർക്കുറി അടങ്ങിയ ക്രീം വിപണിയിലെത്തിച്ചതിനാണ് അരീക്കോട് പൊലീസ് കേസെടുത്തത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിൽനയ്ക്ക് സഹായിച്ച വ്ലോഗർമാർക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശ്വാസ വഞ്ചന, ആരോഗ്യത്തിന് ഹാനികരമായ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണവും വിൽപ്പനയും, പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പെൺകുട്ടി വാങ്ങി ഉപയോഗിച്ച എഫ് ട്യൂൺ ക്രീമിന്റെ സാംപിളും പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ എഫ് ട്യൂൺ കമ്പനിയുടെ വിലാസം വ്യാജമാണന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. പെൺകുട്ടി നൽകിയ കസ്റ്റമർ കെയർ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനോട് കർശനമായ പരിശോധന നടത്താൻ ആവശ്യപ്പെട്ടതായി മന്ത്രി കെ.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് കൂടുതൽ നടപടിയുമായി മുന്നോട്ടു പോകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ENGLISH SUMMARY:

Areekode police in Malappuram have registered a case against the manufacturers of F Tune fairness cream after a young girl developed a severe kidney ailment from using the product. Officers booked the makers for cheating and endangering public safety by knowingly selling cream containing excessive mercury, while also launching an investigation into vloggers who misled consumers into buying substandard cosmetics