man-recording-abuse-video

70കാരന്‍ 10 വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ കേസിൽ 46കാരൻ അറസ്റ്റിൽ. ദൃശ്യങ്ങൾ പർത്തിയ ശേഷം പ്രതി തന്റെ ഫോണിൽ സൂക്ഷിക്കുകയായിരുന്നു. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫനിലെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഏപ്രിലിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകാലയത്തിൽ വിജയകുമാറാണ് പത്തു വയസ്സുകാരിയെ കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് വീടിന് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ വിജയകുമാറിന്‍റെ അയൽക്കാരനായ നൗഫൽ ഇയാള്‍ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടിരുന്നു. തുടർന്ന് നൗഫൽ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് വിജയകുമാറിനെ കഴിഞ്ഞ 11ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി നിലവിൽ റിമാൻഡിലാണ്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പൊലീസ് നൗഫൽ ദൃശ്യങ്ങൾ പകർത്തിയ വിവരം അറിയുന്നത്. പൊലീസ് പ്രതിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. മാത്രമല്ല പീഡന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നുമില്ല.

പ്രായപൂർത്തി പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും മൊബൈലില്‍ സൂക്ഷിക്കുകയും ചെയ്തു, എന്നതടക്കമുള്ള വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. നൗഫലിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

Vandoor police have arrested a 46-year-old man for secretly recording and storing mobile phone footage of a 70-year-old man sexually assaulting a 10-year-old girl in Thiruvalli, Malappuram.