അബുദാബിയിലെ ‘ആഫ്രിക്കന്‍ കാടുകളും’ രണ്ട് മല്ലു എമറാത്തികളും

മല്ലു എമറാത്തികൾ.  അങ്ങനെയാണ് എമറാത്തികളായ നൂറ അൽ ഹെലാലിയും സഹോദരി മറിയം അൽ ഹെലാലിയും ഇപ്പോൾ അറിയപ്പെടുന്നത്. അത്ര നന്നായി മലയാളം സംസാരിക്കും രണ്ടുപേരും. ഇവര് ജനിക്കുന്നതിന് മുൻപ് വീട്ടിൽ സഹായത്തിനെത്തിയ ആലപ്പുഴ അറുത്തങ്കൽ സ്വദേശി എലിശ്വയും കുടുംബവുമാണ് രണ്ടുപേരെയും മലയാളം പഠിപ്പിച്ചത്. ആദ്യമെത്തിയ എലിശ്വയാണ് പിന്നീട് സഹോദരന്റെ ഭാര്യ സ്റ്റെല്ലയും ഡ്രൈവർ ജോലിക്കായി ഭർത്താവ് സേവ്യറും  സഹോദരൻ ആന്റണിയുമെത്തി. യുഎഇയിലെ ആദ്യ വനിത ഡെമർറ്റോളജിസ്റ്റായ ഡോ. ഫാത്തിമ അൽ മഅദനിയുടെ മക്കളാണ് ഇരുവരും