ആശങ്കയുയർത്തുന്ന കായൽമാലിന്യം

SHARE

ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളി നടന്നതിന് രണ്ടുനാൾ മുമ്പാണ് ആലപ്പുഴയിലേക്ക് പോയത്. വള്ളംകളിയുടെ ആരവങ്ങളും ആവേശവും പകർത്തുകയായിരുന്നില്ല ലക്ഷ്യം, വള്ളം കളിയും കുട്ടനാടും എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു എന്നറിയണം, വള്ളംകളി എത്രമേൽ മാറിയെന്നറിയണം , വള്ളംകളിയും കരക്കാരും ഇണകത്തിലാണോ പിണക്കത്തിലാണോ എന്നറിയണം , വള്ളംകളി നടക്കുന്ന ഇടത്തേ വള്ളത്തെക്കുറിച്ചുള്ള ആശങ്കകളുടെ നിജസ്ഥിതികളെ കുറിച്ചറിയണം, ആദ്യം വള്ളത്തെക്കുറിച്ചുതന്നെ പറഞ്ഞുതുടങ്ങുകയാണ്, വള്ളവും കുട്ടനാടും അത്രമേൽ ഉണർന്നു കിടക്കുകയാണ്.

വെള്ളവും വള്ളവുമില്ലാതെ കുട്ടനാടില്ല, കുട്ടനാട്ടിൽ ജീവിതമില്ല . വെള്ളവും വള്ളവും ചേർന്നൊരുക്കുന്ന വള്ളംകളിയിലേക്കാണ് ഈ ആഴ്ചത്തെ ചൂണ്ടുവിരൽ , വള്ളംകളിയുടെ ഭാവിയിലേക്ക്. ഇതിനെക്കുറിച്ചുപറയുമ്പോ വള്ളംകളിയിൽ മാത്രം കാര്യങ്ങൾ ഒതുങ്ങിനിൽക്കില്ല, കുട്ടനാട്ടിലെ വെള്ളത്തെ കുറിച്ച്,  ഇവിടുത്തെ കൃഷിയെക്കുറിച്ച്, ഇവിടുത്തെ വിനോദസഞ്ചാര മേഘലയെകുറിച്ച്. സർവോപരി ഇവിടുത്തെ മനുഷ്യ ജീവിതങ്ങളെ കുറിച്ച് അവരുടെ ഭാവിയെകുറിച്ച്  ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ല . പ്രിത്യേകിച്ചും കേരളത്തിൽ വളരെ നിർണായകമാണ് കുട്ടനാടിന്റെ സ്ഥാനം  

MORE IN Choondu Viral
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.