മൂന്നാം മുറയിൽ അഭിരമിക്കുന്ന പൊലീസ്

SHARE

വിനായകനെ കുറിച്ച്  മറക്കാനാകാത്തതുകൊണ്ടാണ് ഈ ആഴ്ച ഈ വിഷയം തിരഞ്ഞെടുത്തത്. വിനായകന്റേത് ഇൻസ്റ്റി ട്യൂഷണൽ മർഡർ ആയിരുന്നു എന്ന കാര്യത്തിൽ ലോജിക്കൽ ആയി ചിന്തിക്കുന്ന ആർക്കും സംശയമുണ്ടാകാൻ ഇടയില്ല . വിനായകൻ ഒരു ഒറ്റപ്പെട്ട സംഭവമല്ല , ഒരുപാട് വിനായകന്മാർ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്, ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ട്, ചിലർ കൊല്ലപ്പെട്ടിട്ടുണ്ട്, ഇപ്പോഴും ജീവിച്ചിരിക്കുന്ന ചിലരെയാണ് ഈ ആഴ്ച പരിചയപെടുത്തുന്നത് .

മൂന്നാം മുറ അപരിഷ്‌കൃതമാണ് എന്ന്  എല്ലാവർക്കും അറിയാം, മുഖ്യമന്ത്രിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കോടതികളും അത് ആവർത്തിച്ചു പറയാറുണ്ട്. പക്ഷെ മൂന്നാംമുറക്കും പോലീസിന്റെ കടത്തത്തിനും കേരളത്തിൽ ഒരു കുറവുമില്ല . ഈ നിമിഷത്തിലും കേരളത്തിലെ ഏതെങ്കിലും ലോക്കപ്പുകളിൽ കൊടിയമർദ്ദനം ഏറ്റുവാങ്ങുന്നുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മർദ്ദനത്തിന് നേതൃത്വം നൽകുന്ന പോലീസുകാർ ആർക്കും അർഹിക്കുന്ന ശിക്ഷ കിട്ടിയതായി അറിവും ഇല്ല. ആയിരകണക്കിന് സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അപൂർവമായി മാത്രമേ ലോക്കപ്പിനു പുറത്തേക്ക് നിലവിളിയുടെ ശബ്ദം എത്താറുള്ളു . അങ്ങിനെ അപൂർവമായി മാത്രം ശ്രദ്ധയിൽപെടുന്ന ചില സംഭവങ്ങളുണ്ട്, അത്തരം മൂന്നുപേരെയും അവരുടെ ബന്ധുക്കളെയുമാണ് ഈ ആഴ്ച ചൂണ്ടുവിരലിലൂടെ പരിചയപെടുത്തുന്നത്      

MORE IN Choondu Viral
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.