human-extinction-1-

 

ആഗോള ആരോഗ്യരംഗത്തെ പ്രധാന വെല്ലുവിളികളെക്കുറിച്ച് പഠിക്കാൻ രൂപീകരിക്കുന്ന വിദഗ്ധ സമിതികളാണ് ലാൻസെറ്റ് കമ്മീഷനുകൾ. ലോകത്തിലെ ഏറ്റവും പ്രശസ്തവും സ്വാധീനവുമുള്ള മെഡിക്കൽ ജേണലുകളിൽ ഒന്നായ ‘ദ് ലാൻസെറ്റ്’ ആണ് ഈ കമ്മിഷനുകളെ രൂപീകരിക്കുന്നത്.  21–ാം നൂറ്റാണ്ടിലെ ആരോഗ്യമേഖലയ്ക്ക് സംഭവിക്കാവുന്ന  ഏറ്റവും വലിയ ദുരന്തങ്ങളെക്കുറിച്ചുള്ള ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാണ് മനുഷ്യന്‍റെ സര്‍വനാശം പ്രവചിച്ചിരിക്കുന്നത്. 

എഐയുടെ ദുരുപയോഗം വഴി ജൈവായുധങ്ങളുണ്ടാക്കുന്നതും ആണവയുദ്ധവും മനുഷ്യകുലത്തെ ഉന്‍മൂലനം ചെയ്യുമെന്നാണ് ജേണലിലെ പ്രബുദ്ധ ഭാഗങ്ങള്‍. 

പിരമിഡ് ഘടനയിലാണ് മനുഷ്യന് ഗുരുതരമായേക്കാവുന്ന വിഷയങ്ങളെ തരംതിരിച്ചിട്ടുള്ളത്. നൂറ് കണക്കിന് സാധ്യതകളാണ് ഇതിനായി തരംതിരിച്ച് വച്ചിട്ടുള്ളത്. രോഗങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, സാമ്പത്തിക രാഷ്ട്രീയ പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ സൂക്ഷ്മപഠനത്തിന് വിധേയമാകുകയും പിരമിഡ് പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ ഇവയില്‍ മനുഷ്യന്‍റെ വംശനാശത്തിന് ഇവയിലേതാകും കാരണമെന്ന കണക്കുകൂട്ടലുകളിലാണ് എഐയുടെ ദുരുപയോഗം വഴി ജൈവായുധങ്ങളുണ്ടാക്കുന്നതും ആണവയുദ്ധവും മനുഷ്യകുലത്തെ ഉന്‍മൂലനം ചെയ്യുന്നതും ആണ് ഈ പട്ടികയില്‍ ഏറ്റവും മുകളില്‍ എത്തിയത്. ഇവയ്ക്കാണ് ഈ നൂറ്റാണ്ടില്‍ മനുഷ്യരുടെ പതനത്തിന് കാരണമാകാനാകുക. 

വംശനാശം കൂടാതെ മനുഷ്യകുലത്തിനുണ്ടായേക്കാവുന്ന ഗുരുതര പ്രതിസന്ധികളെക്കുറിച്ചും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ വായുമലിനീകരണം, ഭക്ഷ്യക്ഷാമം, കാലാവസ്ഥാ വ്യതിയാനം, യുദ്ധം, രോഗങ്ങള്‍, മാനസിക/ശാരീരിക അവസ്ഥകള്‍ എന്നിങ്ങനെ നിരവധി പ്രതിസന്ധികള്‍ പട്ടികയിലുണ്ട്. 

 

ENGLISH SUMMARY:

Lancet Commission health threats report reveals that AI-driven bioweapons and nuclear war are the top risks facing humanity in the 21st century. This comprehensive study by the prestigious medical journal analyzes global dangers using a detailed pyramid structure.