sam-altman

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ മികച്ച ഭാവിക്ക് വേണ്ടി നിലവിലുള്ള ചില തിരിച്ചടികളും പ്രയാസങ്ങളും ലോകം സഹിക്കേണ്ടിവരുമെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. പൊളിറ്റിക്കോ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് എഐ സാങ്കേതികവിദ്യ നൽകുന്ന വലിയ നേട്ടങ്ങൾക്ക് പകരമായി പ്രതിസന്ധികൾ സ്വാഭാവികമാണെന്ന് ആൾട്ട്മാൻ പറഞ്ഞത്.

എഐ  സാങ്കേതികവിദ്യ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും എഐയുടെ മികച്ച ഭാവി സൃഷ്ടിക്കാന്‍ തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള ചില പ്രയാസങ്ങള്‍ ഉണ്ടായേക്കാമെന്നും ജനങ്ങൾ അത് ത്യാഗമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എഐയിലൂടെ ഭാവിയിൽ മനുഷ്യരാശിക്ക് ലഭിക്കാൻ പോകുന്ന വൻ സാമ്പത്തിക, സാങ്കേതിക നേട്ടങ്ങൾക്ക് മുന്നിൽ താൽക്കാലികമായുണ്ടാകുന്ന തൊഴിൽ നഷ്ടങ്ങളും പ്രയാസങ്ങളും അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

‌എഐയുടെ വളർച്ച ആഗോളതലത്തില്‍ വലിയ തൊഴിൽ നഷ്ടങ്ങൾക്കും മാറ്റങ്ങൾക്കും വഴിതെളിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് സാം ആൾട്ട്മാന്റെ ഈ പ്രതികരണം ചര്‍ച്ചയാകുന്നത്. 

എല്ലാ കാര്യങ്ങൾക്കും എഐയെ അമിതമായി ആശ്രയിക്കരുതെന്നും അത് ചിലപ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകാൻ കാരണമായേക്കാമെന്നും അദ്ദേഹം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും ഒരു വ്യക്തിക്കോ കമ്പനിക്കോ രാജ്യത്തിനോ എഐ സാങ്കേതികവിദ്യയുടെ മേൽ പൂർണ്ണാധിപത്യം ഉണ്ടാകുന്നത് ഭാവിക്ക് നല്ലതല്ലെന്നും സാം ആൾട്ട്മാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ENGLISH SUMMARY:

The future of artificial intelligence, as discussed by Open AI CEO Sam Altman, may involve temporary setbacks and difficulties that the world must endure for its advancement. He emphasized that the significant gains in AI technology will necessitate overcoming challenges like job displacement, urging people to view these as sacrifices for a greater future.