AI

ഒരു 25 കാരന്‍ ഒരുക്കിയ എഐ ക്ലാസ് മുറി. ആഫ്രിക്കന്‍ രാജ്യമായ മലാവിയിലാണ് കാഴ്ചാപരിമിതിയുള്ള കുട്ടികള്‍ക്കായി  എഐ ക്ലാസ് മുറി ഒരുക്കിയിരിക്കുന്നത്.  സാങ്കേതികവിദ്യയുടെ കാലത്ത് ഒന്നും ഒരു പരിമതിയല്ല എന്ന് തെളിയിക്കുകയാണ്  മലാവിയിലെ ഈ കുട്ടികള്‍.

ഇവര്‍ക്ക്  ഇത് ഒരു പുതു ലോകമാണ്. മലാവിയിലെ ഈ കുട്ടികള്‍ക്കെല്ലാം കാഴ്ച്ച പരിമിതിയുണ്ട്. ഇവരുടെ കണ്ണുകള്‍ കൈവിരളുകളായിരുന്നു. കൈവിരളുകളില്‍ ഒതുങ്ങുമായിരുന്ന ലോകത്തിലേക്കാണ് എഐ ക്ലാസ് മുറിയുടെ വരവ്.എഴുതിയ പാഠങ്ങള്‍ ഓഡിയോ രൂപത്തിലാക്കുന്ന  എഐ അധിഷ്ഠിത  പഠന സംവിധാനമാണിത്. ഓരോ വിഷയത്തിനും വെര്‍ച്വല്‍ അധ്യാപകരുണ്ട്. വോയ്സ് കമാന്‍ഡുകളാണ് കുട്ടികള്‍ ഉപയോഗിക്കുന്നത്. പാഠങ്ങള്‍ ഉറക്കെ വായിക്കും, ചോദ്യങ്ങള്‍ ചോദിക്കും. 25 വയസ്സുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്പറായ ന്യോണിയാണ് ഇത് നിര്‍മിച്ചത്. പഠനകാലത്തെ പ്രോജക്ടിലായിരുന്നു തുടക്കം. 

അധ്യാപകരും ബ്രെയ്‌ലി ലിപികളും ഇല്ലാത്തതുകൊണ്ട് പലരും പഠനം ഉപേക്ഷിച്ചിരുന്നു. എഐയിലൂടെ അതിനും ഒരു മാറ്റം വന്നിരിക്കുകയാണ്. ഈ സംവിധാനം അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നു. ഇപ്പോള്‍ 14 സ്കൂളുകള്‍ ഉപയോഗിക്കുന്ന സംവിധാനം വിപുലീകരിക്കാന്‍ തയാറെടുക്കുകയാണ് അധികൃതര്‍. 

ENGLISH SUMMARY:

AI classroom for visually impaired children in Malawi was created by a 25-year-old software developer to transform education using voice-activated technology. This innovative artificial intelligence system converts written lessons into audio and provides virtual teachers for students who previously relied only on Braille.