നേപ്പാളിലും ടിബറ്റിലുമുണ്ടായ വിനാശകരമായ പ്രകൃതിദുരന്തവും മനുഷ്യ നാശവും ചൂണ്ടിക്കാട്ടി ബാബ വാന്‍ക 2027 ൽ സംഭവിക്കുമെന്ന് പറഞ്ഞതായി അവകാശപ്പെടുന്ന പ്രവചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 1996-ൽ അന്തരിച്ച ഈ ബൾഗേറിയൻ പ്രവാചകയുടെ അനുയായികൾ മുൻപും നിരവധി വാദങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത്തവണത്തേത് ഒരു സയൻസ് ഫിക്ഷൻ കഥപ്പോലെ തോന്നുന്നതാണെന്ന് പറയാം. 2027 ൽ ഭൂമിയിൽ ചില മനുഷ്യർ അമാനുഷികരായി മാറുമെന്നതാണ് ഈ പ്രവചനം. 

അടുത്ത വർഷത്തോടെ ലോകത്ത് പടർന്നുപിടിക്കാൻ പോകുന്ന ഒരു നിഗൂഢ രോഗമോ അല്ലെങ്കിൽ ശാസ്ത്രജ്ഞർ നടത്തുന്ന ഒരു വിപ്ലവകരമായ ജനിതക പരീക്ഷണമോ കാരണം ഭൂമിയിൽ ഒരു കൂട്ടം ആളുകൾ അമാനുഷിക ശേഷിയുള്ള 'സൂപ്പർ ഹ്യൂമനുകളായി' മാറുമെന്നാണ് പ്രവചനം. അത് ഒരു രോഗമോ അല്ലെങ്കിൽ ഒരു പരീക്ഷണത്തിന്റെ അനന്തര ഫലമോ ആയാൽപ്പോലും മനുഷ്യരുടെ ഡിഎൻഎയിൽ ചില വിചിത്ര മാറ്റങ്ങളുണ്ടാക്കും. അസാധാരണമായ ശാരീരികശേഷി, അതിവേഗത്തിലുള്ള പ്രതികരണങ്ങൾ, പ്രതിരോധശേഷി എന്നിവ ഇവർക്ക് ലഭിക്കുമെന്നാണ് ബാബ വംഗയുടെ അനുയായികൾ അവകാശപ്പെടുന്നത്. 

ബാബ വാന്‍ക തന്റെ പ്രവചനങ്ങൾ ഒന്നും എഴുതിവെച്ചിട്ടില്ലെന്നതാണ് ഏറെ കൗതുകം. മാത്രമല്ല, അവരുടെ അനുയായികൾ മുൻപ് 9/11 ആക്രമണവും കോവിഡുമെല്ലാം അവർ പ്രവചിച്ചതാണെന്ന വാദങ്ങളും നടത്തിയിരുന്നു. എന്നാൽ, ഇതിനൊന്നും ശാസ്ത്രീയ തെളിവില്ലെന്ന കാരണത്താല്‍ ശാസ്ത്രലോകം ഇത്തരം അവകാശ വാദങ്ങളെ പൂർണമായി തള്ളിക്കളഞ്ഞിട്ടുമുണ്ട്. എങ്കിലും, CRISPR (Clustered Regularly Interspaced Short Palindromic Repeats) പോലുള്ള ജീൻ എഡിറ്റിങ് സാങ്കേതികവിദ്യകൾ വികസിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, കൗതുകവും അല്പം ഭീതിയും ഉണ്ടാക്കുന്ന ഇത്തരം വിവരങ്ങൾ ഓൺലൈനിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ENGLISH SUMMARY:

Baba Vanga's 2027 prophecy about humans becoming superhumans is trending online, sparking discussions amidst recent natural disasters. This prediction, circulating among her followers, suggests a mysterious illness or a groundbreaking genetic experiment could alter human DNA, granting extraordinary abilities. While proponents claim supernatural powers like enhanced strength and immunity, scientists dismiss these claims due to a lack of evidence, yet the advancement of gene editing technologies like CRISPR fuels the spread of such intriguing and slightly fearful information.