The Moon uncovers the Sun in the moments following totality of the solar eclipse as seen from La Zurriola beach in San Sebastian, on August 12, 2026. Millions of Europeans contemplated the sky in awe today during a rare total solar eclipse that will plunge a swathe of Spain into an eerie daytime darkness. The shadow cast when the Moon covers the Sun began in Russia's remote Arctic north at around 1700 GMT and continued in an arc through Greenland and Iceland. Spain is where most people viewed the total eclipse, which crossed the country diagonally from the northern Atlantic coast to the Mediterranean Sea, where it vanished at around 1830 GMT. (Photo by Thomas COEX / AFP)

Image Credit: AFP

  • ഗ്രീന്‍ലന്‍ഡ്, ഐസ്​ലന്‍ഡ്, വടക്കന്‍ റഷ്യ,സ്പെയിന്‍, പോര്‍ച്ചുഗലിലെ ചിലയിടങ്ങള്‍ എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്

മധ്യാഹ്നത്തില്‍ യൂറോപ്പിനെ കുറ്റാക്കൂരിരുട്ടിലാക്കി സമ്പൂര്‍ണ സൂര്യഗ്രഹണം. 1999ന് ശേഷം ഇതാദ്യമായാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങള്‍ മനോഹരമായ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷിയായത്. ഗ്രീന്‍ലന്‍ഡ്, ഐസ്​ലന്‍ഡ്, വടക്കന്‍ റഷ്യ,സ്പെയിന്‍, പോര്‍ച്ചുഗലിലെ ചിലയിടങ്ങള്‍ എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. രണ്ട് മിനിറ്റ് 18 സെക്കന്‍റാണ് ഗ്രഹണം നീണ്ടുനിന്നത്. 15.34 PM GMT(ഇന്ത്യന്‍ സമയം രാത്രി 9.04) ക്ക് ആരംഭിച്ച ഗ്രഹണം 1.28 AM GMT (1.28 PM IST) ക്കാണ് ലോകമെങ്ങും പൂര്‍ത്തിയായത്. Also Read:ഗ്രഹണ പാതയില്‍ 15 മില്യണ്‍ ആളുകള്‍; തല്‍സമയ സംപ്രേക്ഷണങ്ങളും ലഭ്യം

അതേസമയം, യൂറോപ്പിന്‍റെ വലിയൊരു ഭാഗം പ്രദേശങ്ങളിലും വടക്കു പടി‍ഞ്ഞാറന്‍ ആഫ്രിക്കയിലും ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്നതാണ് സൂര്യഗ്രഹണം. സ്പെയിനിലും പടിഞ്ഞാറന്‍ യൂറോപ്പിലും സൂര്യാസ്തമയ സമയത്താണ് ഗ്രഹണം ദൃശ്യമായത്. 

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായെത്തിയ സമ്പൂര്‍ണ സൂര്യഗ്രഹണം യൂറോപ്പിലെ ജ്യോതിശാസ്ത്ര നിരീക്ഷകരും ഫോട്ടോഗ്രാഫര്‍മാരും ആഘോഷമാക്കിയപ്പോള്‍ ഇന്ത്യ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ദൃശ്യമായതേയില്ല. 

ഗ്രഹണ സമയത്ത് സംഭവിക്കുന്നതെന്ത്?

സമ്പൂര്‍ണ ഗ്രഹണ സമയത്ത് സൂര്യന്‍റെ പ്രകാശമുള്ള ഉപരിതലത്തെ ചന്ദ്രന്‍ പൂര്‍ണമായും മറയ്ക്കുകയും സൂര്യന്‍റെ പുറംമണ്ഡലമായ കൊറോണ ദൃശ്യമാകുകയും ചെയ്യും. അതിശക്തമായ പ്രകാശം കാരണം സാധാരണ കൊറോണ ദൃശ്യമാകാറില്ല. എന്നാല്‍ ഗ്രഹണ സമയത്തെ ഈ ദൃശ്യം സൂര്യനെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ക്ക് സഹായകമാണ്. കൊറോണയുടെ ഘടനയും സ്വഭാവവും കൂടുതല്‍ വ്യക്തമാകും. മിനിറ്റുകള്‍ മാത്രമാണ് സമ്പൂര്‍ണ ഗ്രഹണം നീണ്ടു നിന്നതെങ്കിലും ലഭിച്ച ശാസ്ത്രീയ വിവരങ്ങള്‍ സൂര്യന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അത് ഭൂമിയിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള കൃത്യമായ പഠനങ്ങള്‍ക്ക് സഹായകമാകും. ഈ വര്‍ഷത്തെ ഏക സമ്പൂര്‍ണ സൂര്യഗ്രഹണമായിരുന്നു ഇത്. 

ENGLISH SUMMARY:

Europe recently witnessed its first total solar eclipse since 1999, plunging parts of the continent into complete darkness for two minutes and 18 seconds in broad daylight. The rare celestial event was visibly striking across Greenland, Iceland, northern Russia, Spain, and parts of Portugal, while a partial eclipse appeared over Western Europe and Northwest Africa. Stargazers and photographers celebrated the phenomenon, which provided astronomers with a crucial opportunity to study the sun's outer atmosphere, known as the corona. This monumental occurrence marked the only total solar eclipse of the year, though it remained completely invisible from regions like India.