ഭാവിയെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനങ്ങൾ നടത്തിയിട്ടുള്ളതായി അവകാശപ്പെടുന്ന അന്ധയായ ബൾഗേറിയൻ പ്രവാചകയാണ് ബാബ വംഗ. 2026 തീരാൻ ഇനി വെറും അഞ്ചുമാസം മാത്രം ശേഷിക്കെ, അവരുടെ ഈ വർഷത്തേക്ക് നടത്തിയ പ്രവചനങ്ങൾ വീണ്ടും വലിയ ചർച്ചയാകുന്നുണ്ട്. കാരണം, അവരുടെ 2026 ലെ രണ്ട് പ്രവചനങ്ങൾ ഇതിനോടകം യാഥാർഥ്യമായെന്നും ഇനി മൂന്നെണ്ണം കൂടി ബാക്കിയുണ്ടെന്നുമാണ് അനുനായികൾ പറയുന്നത്. 

ഇന്നേവരെ ഒരു മനുഷ്യനും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഒരു വിചിത്ര ഭാഷയിലാണ്!...

ആഗോളതലത്തിൽ നാശം വിതച്ച അതിരൂക്ഷമായ പ്രകൃതിദുരന്തങ്ങളും, മനുഷ്യന്റെ തൊഴിലുകളെ ഇല്ലാതാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൈവരിക്കുന്ന സാങ്കേതിക മുന്നേറ്റവും യാഥാർഥ്യമായ രണ്ടെണ്ണമായി അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, 2026-ൽ വരാനിരിക്കുന്ന ബാക്കി മൂന്ന് പ്രവചനങ്ങൾ തീർത്തും ഭയാനകമാണ്. 

വരുന്ന നവംബർ മാസത്തോടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഒരു കൂറ്റൻ അന്യഗ്രഹ പേടകം വന്നിറങ്ങുമെന്നും ചരിത്രത്തിലാദ്യമായി മനുഷ്യർ അന്യഗ്രഹജീവികളോട് നേരിട്ട് ബന്ധപ്പെടുമെന്നതുമാണ് അതിൽ ഏറ്റവും പ്രധാനം. അതോടൊപ്പം തന്നെ, ചൈന തായ്വാനെ പൂർണ്ണമായി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതോടെ റഷ്യയും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്നും, ഒടുവിൽ അത് മൂന്നാം ലോകമഹായുദ്ധത്തിൽ ചെന്നവസാനിക്കുമെന്നും അവർ പ്രവചിച്ചിട്ടുണ്ട്. 

കൂടാതെ, 2026 അവസാനിക്കുന്നതിന് മുൻപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അധികാരം നഷ്ടപ്പെട്ട് ഭരണത്തിൽ നിന്ന് പുറത്താകുമെന്നും പകരം ഒരു പുതിയ നേതാവ് അധികാരത്തിൽ വരുമെന്നും ബാബ വംഗ പറഞ്ഞിട്ടുള്ളതായിട്ടാണ് റിപ്പോർട്ടുകൾ. 

അതേസമയം, ബാബ വംഗ നടത്തിയതായി അനുനായികൾ അവകാശപ്പെടുന്ന പ്രവചനങ്ങൾ ഒന്നും തന്നെ എഴുതിവച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, സാധാരണയായി ലോകത്ത് സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളും സാങ്കേതിക വളർച്ചയും എങ്ങനെ ഇവരുടെ പ്രവചനമാണെന്ന് തെളിയിക്കും എന്ന കാര്യത്തിൽ തർക്കങ്ങളുണ്ട്. എങ്കിൽപ്പോലും, നിലവിലെ ആഗോള യുദ്ധ സാഹചര്യങ്ങളും വിദേശ രാജ്യങ്ങളിലെ സംഘർഷങ്ങളും കണക്കിലെടുക്കുമ്പോൾ ബാബ വംഗയുടെ പ്രവചനങ്ങൾ ആളുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാക്കുകയാണ്. 

ENGLISH SUMMARY:

Baba Vanga predictions for 2026 are once again sparking widespread discussion as followers claim two of her prophecies have already materialized. These alleged fulfillments include catastrophic natural disasters and the technological advancement of Artificial Intelligence impacting human jobs, with three more unsettling predictions for the year remaining.