ബഹിരാകാശത്തിലൂടെ ഭൂമി ലക്ഷ്യമിട്ട് എത്തുന്നത് ഒന്നും രണ്ടുമല്ല പത്ത് കൂറ്റന്‍ ഉല്‍ക്കകളാണ്. ഇന്നലെ തുടങ്ങി നാളെ അവസാനിക്കുന്ന 72 മണിക്കൂറുകള്‍ നിര്‍ണായകമാണ്. ബഹിരാകാശത്ത് എരിഞ്ഞ് തീര്‍ന്നില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും ഇവ ഭൂമിയിലെത്താം. നാസയുടെ സെന്‍റര്‍ ഫോര്‍ നീയര്‍ – എര്‍ത്ത് ഒബ്ജക്ട് സ്റ്റഡീസാണ് ഭൂമിക്ക് നേരെ കുതിക്കുന്ന കൂറ്റന്‍ ഉല്‍ക്കകളെ കണ്ടെത്തിയത്.
ഉല്‍ക്കകള്‍ പലവലുപ്പത്തിലുള്ളതവയണ് . നീയര്‍ എര്‍ത്ത് ഒബ്ജക്ട് അഥവ ഭൂമിക്ക് വളരെ അടുത്തെത്തിയേക്കാവുന്ന വസ്തു എന്ന നിലയിലാണ് ഒരോന്നിനെയും നാസ കണക്കുകൂട്ടുന്നത്. സ്ഥിരമായി ഭൂമിക്കടുത്തുകൂടി ഉല്‍ക്കകള്‍ സഞ്ചരിക്കുന്നുണ്ടെങ്കിലും ഇക്കുറി പത്തെണ്ണമാണ് സഞ്ചാരപഥത്തിലുള്ളതെന്നാണ് പ്രത്യേകത. ഇവ ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യതയും നാസ വിലയിരുത്തുന്നുണ്ട്. ഇവയില്‍ ചെറിയ ഉല്‍ക്കകളിലൊന്നായ 2015XX168 ഭൂമിയില്‍ നിന്നും വെറും 2.3ദശലക്ഷം കിലോമീറ്റര്‍ മാറിയാണ് കഴിഞ്ഞദിവസം കടന്നു പോയത്. മറ്റൊരുല്‍ക്കയായ 2025XV 72 മണിക്കൂറിനുള്ളില്‍ ഭൂമിക്കടുത്തെത്തും.
ചന്ദ്രനില്‍ നിന്ന് അല്‍പം മാറിയാണ് ഉല്‍ക്കകളുടെ സഞ്ചാരപാത എന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്, എന്നാല്‍ സെക്കന്‍റില്‍ ആറ് കിലോമീറ്റര്‍ മുതല്‍ 17 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഉല്‍ക്കകള്‍ കുതിച്ചുകൊണ്ടിരിക്കുന്നത്. 170 മീറ്റര്‍ ആണ് ഏറ്റവും വലിയ ഉല്‍ക്കയുടെ വലിപ്പം മറ്റുള്ളവയ്ക്ക് 60 മുതല്‍ 120 മീറ്റര്‍ വരെ വലിപ്പമുണ്ട് ഏറ്റവും ചെറിയ ഉല്‍ക്കയ്ക്ക് ഏഴ് മീറ്ററോളം നീളമുണ്ട്. ഉല്‍ക്കകളുടെ വേഗത കൊണ്ടുതന്നെ ഇവ സഞ്ചാരപാത മാറി ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഭൂരിഭാഗം ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നാല്‍ കത്തിത്തീര്‍ന്നേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ വലിയ ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. ഇവ ചെറിയതോതില്‍ അപകടമുണ്ടാക്കാന്‍ കെല്‍പ്പുള്ളവയാണ്.
ഭൂമിക്കടുത്തുകൂടി ഒട്ടേറെ ഉല്‍ക്കകള്‍ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ ഇത്ര വലിയ ഉല്‍ക്കകള്‍ ഒരുമിച്ച് വരുന്നതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. ഇതില്‍ തന്നെ നിലവിലെ സഞ്ചാരപാത കണക്ക് പ്രകാരം ഒരുല്‍ക്ക ഭൂമിയുടെ വളരെ അടുത്തെത്താന്‍ സാധ്യതയുണ്ട്.