AI Image
ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തി പതിറ്റാണ്ടുകളായി പ്രവര്‍ത്തനരഹിതമായ ഉപഗ്രഹത്തിന് നിന്ന് ശക്തമായ റേഡിയോ സിഗ്നല്‍. സിഗ്നല്‍ വളരെ ശക്തമായിരുന്നെന്നും ആകാശത്തെ എല്ലാ വസ്തുക്കളെയും ഭേദിക്കുന്ന ശബ്ദമായിരുന്നുമാണ് റിപ്പോര്‍ട്ടുകള്‍. 1964 ൽ വിക്ഷേപിച്ച നാസയുടെ പരീക്ഷണാത്മക ആശയവിനിമയ ഉപഗ്രഹമായ റിലേ 2 എന്ന പ്രവർത്തനരഹിതമായ ഉപഗ്രഹത്തിൽ നിന്നാണ് ഇത്തരത്തില്‍ റേഡിയോ സിഗ്നലുകള്‍ വന്നത്.
യുഎസ് ആസ്ഥാനമായുള്ള ബഹിരാകാശ ഏജൻസി 1965-ൽ ഇതിന്റെ ഉപയോഗം നിർത്തിയിരുന്നു, 1967 ആയപ്പോഴേക്കും സാങ്കേതിക, ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു. ഭൂമിയിലല്‍ നിന്ന് ഏകദേശം 20000 കിലോമീറ്റര്‍ അകലെ നിന്നാണ് സിഗ്നല്‍ ലഭിച്ചിരിക്കുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. പിന്നീടാണ് പള്‍സ് റലേ 2 എന്ന ഉപഗ്രഹത്തില്‍ നിന്നാകാമെന്ന നിഗമനത്തില്‍ എത്തിയത്. ഉപഗ്രഹം പ്രവര്‍ത്തനരഹിതമായിട്ട് ഏകദേശം 6 പതിറ്റാണ്ടായി.
അതിനാല്‍ തന്നെ ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാർജ് അല്ലെങ്കിൽ മൈക്രോമീറ്റോറൈറ്റ് പോലുള്ള ഏതെങ്കിലും ബാഹ്യ ഘടകത്തിൽ നിന്നാവാം സിഗ്നൽ വന്നതെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഏതെങ്കിലും കൂട്ടിയിടിയുടെ ഭാഗമായും ഇത്തരത്തിലുള്ള ശബ്ദം വരാമെന്നും ശാസ്ത്ര ലോകം പറയുന്നുണ്ട്. ബഹിരാകാശത്തുള്ള ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജുകളെക്കുറിച്ച് മനസിലാക്കുന്നതിന് ഈ ഒരു സംഭവം നിര്‍ണായകമായേക്കാം.
സിഗ്നലുകളുടെ ഉറവിടം അടുത്താണെങ്കില്‍ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനികളുടെ സഹായത്തോടെ കണ്ടെത്താന്‍ കഴിയുമെന്ന് ഓസ്ട്രേലിയയിലെ കര്‍ട്ടിന്‍ സര്‍വ്വകലാശാല വ്യക്തമാക്കി. 30 നാനോസെക്കഡ് സമയമാണ് സിഗ്നല്‍ നീണ്ടുനിന്നത്. ധാരാളം ബഹിരാകാശ അവശിഷ്ടങ്ങളും ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാർജില്‍ നിന്ന് കുറഞ്ഞ സംരക്ഷണമുള്ള ഉപഗ്രഹങ്ങളും ഉള്ള പശ്ചാത്തലത്തില്‍ ഈ കണ്ടുപിടിത്തത്തിനുള്ള പ്രാധാന്യം ഏറെയാണെന്നും ശാസ്ത്രലോകം പറയുന്നു