പുതുവത്സരത്തില്‍ ഉപഗ്രഹ വിക്ഷേണത്തിനൊരുങ്ങി ഇസ്റോ. പി.എസ്.എല്‍.വി. സി–62 റോക്കറ്റ് ഉപയോഗിച്ചു ഭൗമനിരീക്ഷണ ഉപഗഹ്രമായ ആവേഷടക്കം 16 ഉപഗ്രഹങ്ങളാണു വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയില്‍ തിങ്കളാഴ്ച രാവില 10.17നാണു വിക്ഷേപണം.
മൂന്നാം ഘട്ട എന്‍ജിന്‍ പ്രവര്‍ത്തിക്കാത്തിനെ തുടര്‍ന്നു പരാജയപെട്ട പി.എസ്.എല്‍.വി. സി–61 ഫെയിലിയര്‍ അനാലിസിസ് കമ്മിറ്റി റിപ്പോര്‍ട്ടു പുറത്തുവിടുന്നതിനു മുന്‍പാണ് ഇസ്റോ മറ്റൊരു വിക്ഷേപണത്തിനൊരുങ്ങുന്നത്. രണ്ടു സോളിഡ് സ്ട്രാപ് ഓണ്‍ മോട്ടോറുകളുള്ള പി.എസ്.എല്‍.വിയുടെ ഡി.എല്‍. വേരിയന്റാണ് ഇത്തവണ ഉപയോഗിക്കുന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്– എന്‍.വണ്‍ ആണ് പ്രധാന ഉപഗ്രഹം.
തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇസ്റോ പുറത്തുവിട്ടിട്ടില്ല. ഇതോടൊപ്പം 16 ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. സ്പാനിഷ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ടെക്നോളജി ഡെമോന്‍സ്ട്രേറ്ററാണ് ഇവയില്‍ പ്രമുഖന്‍. ന്യൂസ് സ്‌പേസ് ഇന്ത്യ കമ്പനി വഴി പണം വാങ്ങി വിക്ഷേപിച്ചു നല്‍കുകയാണ് ഇവയെല്ലാം. ഉപഗ്രഹങ്ങളെല്ലാം റോക്കറ്റില്‍ ഘടിപ്പിച്ച് അന്തിമ പരീക്ഷണങ്ങള്‍ തുടരുകയാണ്.