മത്സ്യങ്ങളുടെ ശ്മശാനം എന്നറിയപ്പെടുന്ന ഡെഡ് സോൺ ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി മലയാളി. വിശാഖപട്ടണം തീരത്തിനു സമീപമാണ് പ്രകൃതിയുടെ മാലിന്യക്കുളമായ ഡെഡ് സോൺ കണ്ടെത്തിയത്. ഉത്തരേന്ത്യൻ സമുദ്രമേഖലയിലുള്ള ആദ്യ ഡെഡ് സോണാണിത്.
ഫിസിക്കൽ ഓഷ്യനോഗ്രാഫർ ഡോ.ബി.ആർ സ്മിത ( കൊച്ചി സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സ് ആൻഡ് ഇക്കോളജി), ഫിഷറീസ് ഓഷ്യനോഗ്രാഫർ ഡോ. എം. ഹാഷിം, തേവര സേക്രഡ് ഹാർട്ട് കോളജ് അക്വാ കൾച്ചർ വിഭാഗം മേധാവി ഡോ. കെ.വി. അനീഷ് കുമാർ എന്നിവരാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരുടെ പഠനം നെതർലൻഡ്സിലെ കോണ്ടിനെന്റർ ഷെൽഫ് റിസർച്ച് ജേണൽ പ്രസിദ്ധീകരിച്ചു.
Also Read; മനുഷ്യര്‍ക്ക് ത്വക്കിലൂടെയും രുചിയറിയാം; പഠനവുമായി ഒകയാമ സര്‍വകലാശാല
സമുദ്രത്തിലെ ഓക്‌സിജന്‍ കുറവുള്ള പ്രദേശമാണ് ഡെഡ് സോണ്‍ ഇവിടെ സൂക്ഷ്മ ജീവികള്‍ക്ക് മാത്രമേ കഴിയാനാകൂ. ചുഴിപോലുള്ള എഡിയെന്ന പ്രതിഭാസം ഇവിടെ അനുഭവപ്പെടുന്നതിനാല്‍ സമീപമുള്ള മത്സ്യാവശിഷ്ടങ്ങളും മാലിന്യവും അടിത്തട്ടിലേക്ക് വലിച്ചിറക്കുന്നു. ഡെഡ് സോണുകളുടെ ചുറ്റളവില്‍ പാരാസ്‌കോംബ്രാപ്‌സ് പെല്ലുസിഡസ് എന്ന മത്സ്യ ഇനത്തിന്റെ സാന്നിധ്യമുണ്ടാകും. എഡിയും എഡ്ജ് ഇഫക്ടും കണ്ടെത്തിയതാണ് ഡെഡ് സോണ്‍ സാന്നിധ്യം ഉറപ്പിച്ചത്.
ചുഴിപോലുള്ള എഡിയെന്ന പ്രതിഭാസവും ഇവിടെ കാണാനാകും. സമീപമുള്ള മത്സ്യാവശിഷ്ടങ്ങളും മാലിന്യവും സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇത് വലിച്ചെടുക്കും. ഇങ്ങനെ വലിയൊരളവില്‍ ഇവിടെ മാലിന്യമുവുണ്ടാകും.