ജനപ്രിയ സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പായ വാട്സാപ്പ് തലപ്പത്ത് നിന്ന് വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങി. ഏഴ് വര്‍ഷം വാട്സാപ്പിനെ നയിച്ചശേഷമാണ് പടിയിറക്കം. ഇനി മെറ്റ ഉത്പന്നങ്ങളുടെ ചുമതലയായിരിക്കും വില്ലിന്. അതേസമയം വാട്സാപ്പിനെ ഇനി മുംബൈ സ്വദേശിയായ 47കാരന്‍ കുനാല്‍ ഷാ നയിക്കും.
പ്രമുഖ ഫിനാന്‍ഷ്യല്‍ ആപ്പായ ക്രെഡിന്റെ തലപ്പത്ത് നിന്നാണ് കുനാല്‍ വാട്സാപ്പിലേക്ക് ചേക്കേറുന്നത്. വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയതിന് പിന്നാലെയാണ് കുനാല്‍ വാട്സാപ്പ് തലപ്പത്തേക്ക് എത്തുന്നത്. മാര്‍ക്ക് സുക്കര്‍ബര്‍ഗിനൊപ്പം മെറ്റയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്ന് കുനാല്‍ പറഞ്ഞു.
ക്രെഡിനെ ഇന്ത്യയിലെ വലിയ കമ്പനികളാക്കി മാറ്റിയത് കുനാലാണെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുനാല്‍ പടിയിറങ്ങിയതോടെ മിറ്റന്‍ സമ്പത്ത് ക്രെഡിന്റെ താല്‍ക്കാലിക സി.ഇ.ഒ ആകും.