AI Generated Image

AI Generated Image

ഇൻസ്റ്റാഗ്രാം വീണ്ടും സോഷ്യൽ മീഡിയ ലോകത്ത് ചർച്ചയാകുന്നു. കമന്റ് ബോക്സിൽ ടെക്സ്റ്റിനൊപ്പം ചിത്രങ്ങളും നേരിട്ട് ഇടാൻ കഴിയുന്ന പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ എത്തുകയാണ്. ഇതോടെ, ഒരു സാധാരണ പ്രതികരണം പോലും ഇനി വിഷ്വൽ റിയാക്ഷനായി മാറും.

എന്താണ് പുതുമ?

ഇതുവരെ കമന്റുകൾ വാക്കുകളിലേക്കും ഇമോജികളിലേക്കും പരിമിതമായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ  കമന്റായി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം.  മീമുകൾ, സ്റ്റിക്കർ ടൈപ്പ് ഫോട്ടോകൾ, ഒരു പോസ്റ്റിന് താഴെ തന്നെ വിഷ്വൽ സംഭാഷണം എന്നിവ സാധിക്കും.

മിനി സ്‌നാപ്‌ചാറ്റ് ആകുന്നുവോ?

ഈ മാറ്റം ഇൻസ്റ്റാഗ്രാമിനെ സ്‌നാപ്‌ചാറ്റ്ന്റെ ചില പ്രധാന ആശയങ്ങളിലേക്ക് കൂടുതൽ അടുത്തുകൊണ്ടുവരുന്നു. ചാറ്റ് പോലെ ഇമേജ് റിപ്ലൈ, ഫൺ & ക്യാഷ്വൽ ഇടപെടൽ, യുവ ഉപയോക്താക്കൾക്ക് കൂടുതൽ ആകർഷണം എന്നിവയാണ് പുതുമ. ഇൻസ്റ്റാഗ്രാം ഇതിനകം സ്റ്റോറി, റീൽസ്, ഡി.എം എന്നിവയിലൂടെ മൾട്ടി-മീഡിയ അനുഭവം ശക്തമാക്കിയിരുന്നു. ഇനി കമന്റുകളും ഒരു മിനി-ചാറ്റ് സ്പെയ്സായി മാറുന്ന കാഴ്ചയാണ്.

എന്തിന് ഈ മാറ്റം?

ഇൻസ്റ്റാഗ്രാമിൽ എൻഗേജ്മെന്റ് കൂട്ടാൻ ആണ് ഈ ഫീച്ചർ പൊതുവെ ലക്ഷ്യം ഇടുന്നത്. കൂടാതെ ജെൻസി ,ജെൻ ആൽഫ യൂസേഴ്‌സിനെ പിടിച്ചിരുത്താനും ഇത് സഹായിക്കും. ഏതായാലും കമന്റ് ബോക്സിലെ ചിത്രം ഇൻസ്റ്റാഗ്രാമിനെ വെറും ഫോട്ടോ-ഷെയറിംഗ് ആപ്പിൽ നിന്ന് പൂർണ്ണ സോഷ്യൽ ഇന്ററാക്ഷൻ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുപോകുന്നു എന്ന് തന്നെ പറയേണ്ടി വരും.

ENGLISH SUMMARY:

Instagram is once again making waves in the social media world with a new feature that allows users to directly post images within the comment section. This upcoming feature, currently in its testing phase, promises to transform ordinary responses into visual reactions, fostering a more dynamic and engaging user experience.