ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി ഇടുകയാണ്. എന്നാല്‍ ഇട്ടുകഴിഞ്ഞ ശേഷമാണ് ഇത് പോരെ എന്നൊരു തോന്നല്‍ വരുന്നത്. പക്ഷെ എഡിറ്റ് ചെയ്യാനാകില്ല. ഡിലീറ്റ് ചെയ്ത് പുതിയ സ്റ്റോറി ഇടുകയേ നിവൃത്തി ഉള്ളു. എന്നാല്‍ ഇനി ഈ പ്രശ്നമില്ല... തങ്ങളുടെ പുതിയ അപ്ഡേറ്റില്‍ സ്റ്റോറി എഡിറ്റിങ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.
ഫോട്ടോയിലെ ടെക്സ്റ്റ്, പാട്ട്, സ്റ്റിക്കറുകള്‍, വരകള്‍ എന്നിവ 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാം എന്നതാണ് പുതിയ ഫീച്ചര്‍. സ്റ്റോറിയിലെ ലൈക്കോ റിപ്ലൈകളോ മാറില്ല. പകരം പഴയ സ്റ്റോറി എഡിറ്റ് ആയതേ കാണിക്കുകയുള്ളു.
കാത്തിരിപ്പിന് വിരാമം; 13 വർഷത്തെ ഇടവേളയ്ക്കുശേഷം GTA 6 റിലീസ്...
പുതിയ ഫീച്ചര്‍ പലര്‍ക്കും ഗുണമാകുമെന്നതില്‍ സംശയമില്ല. പല സ്റ്റോറികളും ഡിലീറ്റ് ചെയ്ത് റീഅപ്‍ലോഡ് ചെയ്യുന്നത് ഇതോടെ ഒഴിവാക്കാം. പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ മെറ്റ വാട്സാപ്പിലേക്കും ഫേസ്ബുക്കിലേക്കും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.