roshna-ann-roy

TOPICS COVERED

  • മാസത്തിൽ 390 രൂപ നിരക്കിൽ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ച റോഷ്നയുടെ അക്കൗണ്ടിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 2000-ത്തിലധികം പേർ അംഗങ്ങളായി.

ഒമർ ലുലു ചിത്രം 'ഒരു അഡാർ ലവ്'ലൂടെ ശ്രദ്ധേയമായ താരമാണ് റോഷ്‌ന ആൻ റോയ്. സിനിമകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇടപെടലുകളിലും സജീവമാണ് റോഷ്ന. ഈയിടെ ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ച റോഷ്നയുടെ ഗ്ലാമര്‍ ചിത്രത്തിനു താഴെ ഒരാളിട്ട പരിഹാസ കമന്റിന് അതേരീതിയില്‍ മറുപടി പറയുകയാണ് താരം. 

സിനിമ ഒന്നും ഇല്ലാ അല്ലേ... എന്നായിരുന്നു പരിഹാസം. അതേരീതിയില്‍ തന്നെ റോഷ്ന മറുപടിയും നല്‍കി.  സിനിമ ഉണ്ടായാലും ഇല്ലെങ്കിലും എന്താ... എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണേ എന്നായിരുന്നു കമന്റ്. കമന്‍റിനു താഴെ റോഷ്നിക്ക് പിന്തുണയുമായി നിരവധി പേരെത്തി. സബ്സ്ക്രിപ്ഷന്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 2000 ത്തിലിധം പേര്‍ റോഷ്നയുടെ അക്കൗണ്ടില്‍  സബ്ക്രിപ്ഷനെടുത്തിട്ടുണ്ട്. മാസത്തില്‍ 390 രൂപയാണ് സബ്സ്ക്രിപ്ഷന്‍ നിരക്ക്. 

കഴിഞ്ഞ ദിവസം മറ്റൊരു  ചിത്രത്തിനു താഴെയും മോശമായി കമന്‍റിട്ടയാള്‍ക്കും റോഷ്നി മറുപടി നല്‍കിയിരുന്നു. ‘കിച്ചു രക്ഷപ്പെട്ടു’ എന്നായിരുന്നു റോഷ്നയുടെ ഗ്ലാമര്‍ ചിത്രത്തിനു താഴെ വന്ന കമന്റ്. ‘അങ്ങനെയല്ല ബേബ്, ഞാൻ അതിജീവിച്ചു’ എന്നാണ് നടി മറുപടി നല്‍കിയത്. അഞ്ചു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് റോഷ്നയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലാസും വിവാഹമോചിതരായത്. 

roshna-comment

ഒമർ ലുലു സംവിധാനം ചെയ്ത അടാര്‍ ലവ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നീ ചിത്രങ്ങളിലാണ് റോഷ്ന അഭിനയിച്ചത്. 

ENGLISH SUMMARY:

Actress Roshna Ann Roy, who gained fame through Omar Lulu's film 'Oru Adaar Love', has given a fitting reply to a cyber bully on Instagram. Responding to a satirical comment asking whether she had no movie offers left, Roshna shot back asking the user to reach out if they were facing any difficulties regardless of her career status. The actress recently launched an Instagram subscription model priced at ₹390 per month, attracting over 2,000 subscribers within a few days. Roshna, who divorced actor-screenwriter Kichu Tellas last year after five years of marriage, continues to stay active on social media while confronting online trolls.