ഏറെനാളത്തെ പ്രണയത്തിനുശേഷമാണ് ഗായിക റിമി ടോമിയും ജിം പരിശീലകനായ ലിബിന് മാത്യുവും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസമാണ് തന്റെ വരനെ ആരാധകര്‍ക്ക് മുന്നില്‍ റിമി പരിചയപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ, അടുത്ത സുഹൃത്തുക്കളോടുപോലും പറയാതിരുന്ന ഈ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ മനസിലാക്കിയ ശ്വേത മേനോന്റെ കമന്റാണ് സോഷ്യലിടത്ത് വൈറല്‍.
മുന്‍പ് റെട്രോ സ്റ്റൈല്‍ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. അന്ന് ലിബിനൊപ്പമുള്ള ചിത്രം റിമി 'എന്റെ ബെസ്റ്റ് ട്രെയ്നിങ് പാർട്ണര്‍' എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരുന്നു. അന്ന് വൈറലായിക്കൊണ്ടിരുന്ന 80സ് ട്രെൻഡ് വിന്റേജ് ചിത്രമായിരുന്നു റിമി പങ്കുവച്ചത്. ആ ചിത്രത്തിന് ശ്വേത നല്കിയ കമന്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘ഞാൻ ഇതിൽ കൂടുതൽ എന്തെങ്കിലും അർഥം കാണുന്നുണ്ടോ?’ എന്നായിരുന്നു ശ്വേത മേനോന് ചിത്രത്തിനു നൽകിയ കമന്റ്. അന്ന് ശ്വേതാ മേനോന് ഒരു പുഞ്ചിരിയും ലവ് ഇമോജിയും മാത്രമാണ് റിമി മറുപടിയായി നല്‍കിയിരുന്നത്.
നിങ്ങള്‍ മനസിലാക്കിയത് തീര്‍ത്തും ശരിയാണെന്നും റിമിയുടെ പ്രണയം ആദ്യം കണ്ടെത്തിയ ശ്വേതയാണെന്നുമാണ് ഇപ്പോള്‍ ആ പോസ്റ്റിന് അടിയില്‍ വരുന്ന കമന്റുകള്‍.
കൂടെയുണ്ടാകുമ്പോൾ ധൈര്യം തോന്നുന്ന, തന്റെ എല്ലാ സ്വഭാവങ്ങളും മനസിലാക്കിയ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതെന്നാണ് റിമി ടോമി പറഞ്ഞത്. മുംബൈയിൽ വച്ച് നവംബർ 14നാണ് വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമടങ്ങിയ ചെറിയ ചടങ്ങ് ആയാകും വിവാഹം നടക്കുക. വിവാഹശേഷം മുംബൈയിലേക്ക് താമസം മാറ്റാനും റിമി പദ്ധതിയിടുന്നതായി ആരാധകരെ അറിയിച്ചു.