om-prakash

ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേരിനൊപ്പം രാഷ്ട്രീയ പാർട്ടിയുടെ പേര് ചേർത്ത കേരള ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരെ എസ്എഫ്ഐ. വിഷയത്തില്‍ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദന്‍ രാഷ്ട്രപതിക്ക് ഇമെയില്‍ വഴി പരാതി നല്‍കി. ഭരണഘടനാപരമായ ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തി പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേര് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നത് നിഷ്പക്ഷതയ്ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായിരിക്കേണ്ടതല്ല ഗവർണർ പദവി എന്നും, ഭരണഘടനാപരമായ നിഷ്പക്ഷത പാലിക്കാൻ ബാധ്യസ്ഥനായ വ്യക്തി സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് അനൗചിത്യമാണെന്നുമാണ് എസ്എഫ്ഐ ആരോപിച്ചു. 

കേരളത്തിന്റെ 29-ാമത് ഗവർണറായി ഒക്ടോബർ 23നാണ് ഓം പ്രകാശ് മാഥൂർ ചുമതലയേറ്റത്. ബിജെപിയുടെയും ആർഎസ്എസിന്റെയും മുതിർന്ന നേതാവായ ഇദ്ദേഹം കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് സിക്കിം ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.‌‌

അതേസമയം ഗവർണർ ഓം പ്രകാശ് മാഥൂർ ചുമതലയേൽക്കും മുമ്പു തന്നെ ലോക് ഭവനിൽ മാംസാഹാരം പാചകം ചെയ്യുന്നത് വിലക്കിയിരുന്നു. ലോക് ഭവനിൽ സസ്യാഹാരം മാത്രം പാചകം ചെയ്താൽ മതിയെന്ന നിർദ്ദേശം വലിയ വിവാദമായിരുന്നു. ഗവർണറും കുടുംബവും സസ്യാഹാരം കഴിക്കുന്നവർ ആണെന്നും ജീവനക്കാർക്ക് മാംസാഹാരം കൊണ്ടുവന്ന് കഴിക്കുന്നതിന് നിരോധനം ഇല്ലെന്നും ലോക് ഭവൻ വൃത്തങ്ങൾ അറിയിച്ചു. 

ENGLISH SUMMARY:

The Students' Federation of India (SFI) has submitted a formal complaint to the President of India against Kerala Governor Om Prakash Mathur for retaining a political party's name on his Instagram profile. Sent via email by SFI Thiruvananthapuram District Secretary Nandan, the petition argues that holding a constitutional position while displaying a political affiliation compromises constitutional neutrality. Mathur, a senior BJP-RSS leader who served as Sikkim Governor before being sworn in as Kerala's 29th Governor on October 23, 2026, has come under scrutiny for maintaining the BJP tag in his social media handle.