ഫെയ്സ്ബുക്ക് കിട്ടുന്നില്ലേ... ഇന്‍സ്റ്റയില്‍ മെന്‍ഷന്‍ ചെയ്യാന്‍ പറ്റുന്നില്ലേ.. ആശങ്ക വേണ്ട മെറ്റ അടിച്ചുപോയതാണ്. ഫെയ്സ്ബുക്കും ഇന്‍സ്റ്റയുമുള്‍പ്പടെ മെറ്റയുമായി ബന്ധമുള്ള ആപ്പുകളെല്ലാം തന്നെ തകരാറിലായിട്ടുണ്ട്. ലോകത്തെ പലരാജ്യങ്ങളിലും സമാന അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ലോഗിന്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ആപ്പുകള്‍ ലോഡാകാത്ത അവസ്ഥ, ഫീഡുകള്‍ റീലോഡ് ആവുന്നില്ല തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇതിനോടകം നേരിടുന്നുണ്ട്. ഔട്ടേജ് മോണിറ്ററിങ് പ്ലാറ്റ്ഫോമായ ഡൗണ്‍ഡിറ്റക്റ്ററിന്‍റെ രേഖകള്‍ പ്രകാരം ഇന്ത്യന്‍ സമയം ഏഴോടുകൂടിയാണ് മെറ്റ തകരാറിലായത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, രാജ്യാന്തര തലത്തിലും ഈ പ്രശ്നമുണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്.
നിലവില്‍ ഒരു മണിക്കൂറിന് ശേഷം അക്കൗണ്ടുകള്‍ റീഫ്രഷ് ആകുന്നുണ്ടെങ്കിലും പുതിയ ഫീഡുകള്‍ പോസ്റ്റ് ചെയ്യാനോ മെസെന്‍ജര്‍ ഉപയോഗിക്കാനോ പറ്റുന്നില്ല.