google-maps-ai-n

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മാപ്പിങ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ മാപ്സ്. ഇപ്പോള്‍ അതില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗുഗിള്‍. ഇനി പോകേണ്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചാല്‍ ഗൂഗിള്‍ മാപ്പ് മറുപടി നല്‍കും. ഫോണില്‍ നോക്കി ഇരിക്കേണ്ട കാര്യമില്ല. ജെമിനി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എ.ഐ അധിഷ്ഠിത ആസ്ക് മാപ്പ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.

അമേരിക്കയിലും ഇന്ത്യയിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഫീച്ചര്‍ ലഭ്യമാണ്. ഇമ്മേഴ്സീവ് നാവിഗേഷന്‍ എന്ന് പേരില്‍ പുതിയ നാവിഗേഷന്‍ സംവിധാനവും അവതരിപ്പിച്ചു.

ഉപയോഗിക്കേണ്ടത് എങ്ങനെ?

ആസ്ക് മാപ്സ് ബട്ടണില്‍ ടാപ് ചെയ്യുക. ശബ്ദത്തിലൂടെയോ ടെക്സറ്റിലൂടെയോ ചോദ്യം ചോദിക്കാം.യാത്ര ആസൂത്രണം ചെയ്യുമ്പോഴും യാത്രയ്ക്കിടയിലും പോകുന്ന സ്ഥലത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ സംഭാഷണത്തിലൂടെ ചോദിച്ചറിയാം. ഗതാഗത സാഹചര്യങ്ങളും ഇ.ടി.എയും അടിസ്ഥാനമാക്കി നമുക്ക് ആവശ്യമുളള വിവരം നല്‍കും.

സമീപത്തുളള കഫേകളേയും റസ്റ്ററന്‍റുകളേയും കുറിച്ചും ചോദിച്ചറിയാം. ആളുകള്‍ നല്‍കിയിട്ടുള്ള റിവ്യൂ, വെബ് ഉളളടക്കങ്ങള്‍ എന്നിവ ഉള്‍പ്പെടെയുളള വിവരങ്ങള്‍ വിലയിരുത്തിയാണ് മാപ്സ് മറുപടി നല്‍കുക. ഒരു ഉപയോക്താവ് തിരഞ്ഞതോ അക്കൗണ്ടില്‍ സേവ് ചെയ്തതോ ആയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ സിഗ്നലുകളും ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാതെ തന്നെ പേഴ്സണലൈസ്ഡ് റെക്കമെന്‍ഡേഷന്‍സ് നല്‍കാന്‍ സാധിക്കുന്നു. പുതിയ ഇമ്മേഴ്സീവ് നാവിഗേഷന്‍ അപഡേറ്റില്‍ ത്രീ ഡി വ്യൂ, റോഡിന്റെ വിവരങ്ങള്‍, സ്വാഭാവിക ശബ്ദ ഗൈഡന്‍സ് എന്നിവ ലഭ്യമാണ്. + മാപ്പിലെന്ന പോലെ സമീപത്തുള്ള കെട്ടിടങ്ങള്‍, മേല്‍പ്പാലങ്ങള്‍, ഭൂപ്രദേശങ്ങള്‍ എന്നിവ പ്രതിഫലിക്കുന്ന ഒരു 3 D വ്യൂ ലഭിക്കുന്നു. ലെയ്നുകള്‍, ക്രോസ്‌വാക്കുകള്‍, ട്രാഫിക് ലൈറ്റുകള്‍, സ്റ്റോപ് അടയാളങ്ങള്‍ തുടങ്ങിയ വിശദാംശങ്ങളും ആപ് ഹൈലറ്റ് ചെയ്യും .

വളവുകള്‍ കാണാനും നേരത്തെ തയ്യാറെടുക്കുന്നതിനും ഇത് സഹായിക്കുന്നു. കൂടുതല്‍ സ്വാഭാവികമായി തോന്നുന്നതിന് വോയ്സ് ഗൈഡന്‍സും ഗുഗിള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ അപ്ഡേറ്റിലൂടെ ഗുഗിള്‍ മാപ്സ് വെറും വഴികാട്ടി മാത്രമല്ല യാത്ര പ്ലാന്‍ ചെയ്യാനും പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത ഡിജിറ്റല്‍ ഗൈഡായി മാറുന്നു.

ENGLISH SUMMARY:

Google Maps has launched new AI-powered features, Ask Maps and Immersive Navigation, making it more than just a navigation tool. These updates, based on Gemini AI, allow users to interact with the app through voice or text for personalized recommendations and detailed journey planning, transforming it into an AI-driven digital guide.