ലോകത്തെമ്പാടും യൂട്യൂബ് പണിമുടക്കി. വീഡിയോകൾ കാണുന്നതിനും വിഡിയോ അപ്‍ലോ‍ഡ് ചെയ്യുന്നതിനും യൂട്യൂബ് സ്റ്റുഡിയോ ഉപയോഗിക്കുന്നതും അടക്കമാണ് പ്രശ്നങ്ങള്‍. ഡാറ്റ ഡിറ്റക്ടര്‍ പ്രകാരം പ്രശ്നം നേരിടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 

യൂട്യൂബ് വിഡിയോ കൃത്യമായി ലോഡാകുന്നില്ലെന്നും ബഫറിങ് നേരിടുന്നതായുമാണ് ഉപഭോക്താക്കളുടെ പരാതി. വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും ഉപഭോക്താക്കള്‍ക്ക് പ്രശ്നം നേരിടുന്നുണ്ട്. യൂട്യൂബ് വിഡിയോകള്‍ മാനേജ് ചെയ്യാനും അനാലിസിസിനുമായി ഉപയോഗിക്കുന്ന യൂട്യൂബ് സ്റ്റുഡിയോയിലാണ് പ്രധാന പ്രശ്നം. തടസ്സം നേരിട്ട സമയത്ത് ചാനൽ സ്ഥിതിവിവരക്കണക്കുകൾ കാണാനോ അപ്‌ലോഡുകൾ എഡിറ്റ് ചെയ്യാനോ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനോ കഴിഞ്ഞില്ലെന്ന് നിരവധി ഉപയോക്താക്കൾ പറഞ്ഞു. വിവിധ ഉപഭോക്താക്കള്‍ എക്സില്‍ കുഴപ്പം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതേസമയം ഇതുവരെ യൂട്യൂബോ പാരന്‍റ് കമ്പനിയായ ഗൂഗിളോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. തടസത്തിന് കാരണമെന്താണെന്നോ സേവനങ്ങൾ സാധാരണ നിലയിലാകാൻ എത്ര സമയമെടുക്കുമെന്നോ ഇപ്പോഴും വ്യക്തമല്ല.  മൂന്നാഴ്ച മുന്‍പെ യു.എസില്‍ യൂട്യൂബ് തടസം നേരിട്ടിരുന്നു. വിഡിയോകൾ റെക്കമന്‍ഡ് ചെയ്യുന്ന സംവിധാനത്തിലുണ്ടായ തകരാറാണ് നേരത്തെയുണ്ടായ പ്രശ്നങ്ങൾക്ക് കാരണമായത്. 

ENGLISH SUMMARY:

YouTube outage has affected users globally, with issues reported in watching and uploading videos, and using YouTube Studio. The problem is widespread across web and mobile platforms, causing significant disruption for content creators and viewers alike.