ലോകത്തിലെ ഏറ്റവും വലിയ പോണ്‍സൈറ്റാണ് പോണ്‍ഹബ്ബ്. ദിനംപ്രതി പത്ത് കോടി ആളുകളാണ് സൈറ്റില്‍ കയറാറുള്ളതെന്നാണ് കണക്കുകള്‍. മാസം ഇത് ശരാശരി 350 കോടി വരിക്കാരാവാറുണ്ട്. ഇപ്പോഴിതാ പോണ്‍ഹബ്ബിന്‍റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൈറ്റ് ഹാക്ക് ചെയ്ത് പ്രീമിയം യൂസര്‍മാരുടെ ഡാറ്റ ചോര്‍ത്തി. ഷൈനിഹണ്ടേഴ്സ് എന്ന ഹാക്കിങ് ഗ്രൂപ്പാണ് ഹാക്കിങ്ങിന് പിന്നില്‍. ഉപഭോക്താക്കളുടെ വിവരങ്ങള്‍, അവര്‍ കണ്ട വിഡിയോ ടൈപ്പ്, അവര്‍ ഏത് സമയത്താണ് ഇവ കണ്ടത്, പ്രമുഖരായ ഉപഭോക്താക്കള്‍ കാണുന്ന പോണ്‍ എങ്ങനെയാണ് എന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വിവരം.
പോണ്‍ഹബ്ബ് പ്രീമിയം ഉപഭോക്താക്കളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ വന്‍ തുക പ്രതിഫലം നല്‍കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് ഷൈനിഹണ്ടേഴ്സ്. തങ്ങളുടെ പക്കല്‍ ചോര്‍ത്തിയ ഡാറ്റ ഉണ്ടെന്ന് തെളിയിക്കാനായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് ഷൈനിഹണ്ടേഴ്സ് ചോര്‍ത്തിയ ഡാറ്റയുടെ സാംപിള്‍ ഫയല്‍ അയച്ചുകൊടുത്തിട്ടുണ്ട്. സാംപിള്‍ പരിശോധിച്ച റോയിട്ടേഴ്സ് ഹാക്കിങ് വാര്‍ത്ത വ്യാജമല്ലെന്ന് വ്യക്തമാക്കി.
എന്നാല്‍ പോണ്‍ഹബ്ബ് സൈറ്റിന് ഡിജിറ്റല്‍ അസിസ്റ്റ് ചെയ്യുന്ന പ്ലാറ്റ്ഫോമായ മിക്സപാനല്‍ ഹാക്കിങ് വാര്‍ത്തകള്‍ തള്ളി. തങ്ങള്‍ക്ക് ഈയടുത്ത് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് പക്ഷെ പോണ്‍ഹബ്ബ് ആക്രമണം നേരിട്ട സൈറ്റല്ലെന്ന് മിക്സ്പാനാല്‍ പറഞ്ഞു.
എന്നാല്‍ സൈബര്‍സെക്യൂരിറ്റിയില്‍ ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് പോണ്‍ഹബ്ബ് വ്യക്തമാക്കി. ചില പ്രീമിയം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എന്നാല്‍ ഒരു വിവരവും ചോര്‍ന്നിട്ടില്ലെന്നും പോണ്‍ഹബ്ബ് കൂട്ടിച്ചേര്‍ത്തു. പാസ്‍വേര്‍ഡുകളും ബില്ലിങ് വിവരങ്ങളും സുരക്ഷിതമാണ്. ഏതെങ്കിലും അക്കൗണ്ടിന് പ്രശ്നമുണ്ടെങ്കില്‍ ആ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യും. എന്താണ് സെക്യൂരിറ്റിക്കുണ്ടായ പ്രശ്നം എന്ന് ആഴത്തില്‍ പരിശോധിക്കുമെന്നും പോണ്‍ഹബ്ബ് കൂട്ടിച്ചേര്‍ത്തു.