പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി 18.4 കോടി പാസ്വേർഡുകള് ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സൈബർ സുരക്ഷാ ഗവേഷകനായ ജെറമിയ ഫൗളറാണ് ഇത്തരത്തില്‍ ഡാറ്റാചോര്‍ച്ച ആദ്യം കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. ആപ്പിൾ, ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും ഓതറൈസ് ഇമെയിലുകൾ, പാസ്വേർഡുകള് എന്നിവയാണ് ചോര്‍ന്നത്.
ഇത് മാത്രമല്ല പല ഹെല്‍ത്ത് പ്ലാറ്റ്ഫോമുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ എന്നിവയിലെ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. നടന്നിരിക്കുന്നത് വലിയൊരു സൈബര്‍കുറ്റകൃത്യമാണെന്നും കാരണം വ്യക്തിഗത അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള ആക്സസാണ് നടന്നിരിക്കുന്നതെന്നും ഫൗളര്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള മാല്‍വെയറാകാം ഇതിന് ഉപയോഗിച്ചിരിക്കുന്നത് എന്നും ഫൗളര്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ തട്ടിയെടുത്ത വിവരങ്ങള്‍ ഉപയോഗിച്ച് നിരവധി വലിയ സൈബര്‍കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തിലുള്ള ഏതെങ്കിലും പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ആദ്യം പാസ്വേർഡ് മാറ്റുക. കൂടുതല്‍ സുരക്ഷയ്ക്കായി ടൂ ഫാക്ടര്‍ ഒതന്റിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. എങ്ങിനെയാണ് ഇത്രയധികം വിവരങ്ങള്‍ ചോര്‍ന്നത് എന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് ശാശ്വതമായ പ്രതിവിധി കണ്ടെത്താന്‍ വൈകിയാല്‍ വീണ്ടും വലിയ സൈബര്‍കുറ്റകൃത്യങ്ങളിലേക്ക് നയിക്കും.
കൈക്കലാക്കിയ പാസ്വേർഡും ലോഗിന്‍ ഐഡിയും ഉപയോഗിച്ച് അക്കൗണ്ടുകളിലേക്ക് കയറാനും തുടര്‍ന്ന് വ്യക്തികളുടെ കോണ്‍ടക്ടുകള്‍ ഉപയോഗിച്ച് സന്ദേശങ്ങളയക്കാനും മറ്റു തട്ടിപ്പുകള്‍ നടത്താനും കഴിയും. നിശ്ചിത ഇടവേളകളില്‍ പാസ്വേർഡുകള് മാറ്റുന്നതാണ് ഇത്തരത്തിലുള്ള സൈബര്‍കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ഏറ്റവും നല്ല മുന്‍കരുതല്‍.