insta-teen-account

TOPICS COVERED

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മെറ്റ. ഫേസ്ബുക്ക്, മെസഞ്ചർ ആപ്പുകളിൽ ഇപ്പോൾ ടീൻ അക്കൗണ്ട് ഫീച്ചർ ലഭ്യമാകും. ഇൻസ്റ്റാഗ്രാമിൽ നേരത്തെ തന്നെ ഈ സുരക്ഷാ സംവിധാനം ആരംഭിച്ചിരുന്നു.  

സവിശേഷതകൾ 

  • 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഡിഫോൾട്ടായി പ്രൈവറ്റ് മോഡിൽ പ്രവർത്തിക്കും  
  • അപരിചിതർക്ക് ഫോളോ ചെയ്യാനോ സന്ദേശമയക്കാനോ നിയന്ത്രണം 
  • ലൈവ് സ്ട്രീമിങിന് നിയന്ത്രണം ഉണ്ടാകും 
  • ആക്രമണ, അശ്ലീല ഉള്ളടക്കങ്ങൾ ഫിൽട്ടർ ചെയ്യുന്ന സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ  
  • ദിവസത്തിൽ 1 മണിക്കൂർ ഉപയോഗത്തിന് ശേഷം നോട്ടിഫിക്കേഷൻ  
  • രാത്രി 10 മുതൽ രാവിലെ 7 വരെ സ്ലീപ്പ് മോഡ്(നോട്ടിഫിക്കേഷനുകൾ നിശബ്ദം)  
  • എക്സ്പ്ലോർ, റീൽസ് വിഭാഗങ്ങളിലും ഉള്ളടക്ക നിയന്ത്രണം  
  • ബോട്ടോക്സ്/പ്ലാസ്റ്റിക് സർജറി പോലുള്ള ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യും  
  • രക്ഷിതാക്കൾക്ക് ഫാമിലി സെന്റർ വഴി ഉപയോഗ രീതികൾ മോണിറ്റർ ചെയ്യാം

Also Read; മൊബൈൽ ഫോൺ ഹാക്ക് ആയെന്ന് സംശയമുണ്ടോ? പരിശോധിക്കാനൊരു എളുപ്പവഴിയിതാ

യുഎസിൽ 'കിഡ്സ് ഓൺലൈൻ സേഫ്റ്റി ആക്ട്' പോലുള്ള നിയമങ്ങൾക്ക് ശക്തി കൂടിയിരിക്കെയാണ് ഈ നീക്കം. ഫേസ്ബുക്ക്, ടിക്ടോക്ക്, യൂട്യൂബ് എന്നിവയ്ക്കെതിരെ ഇതിനകം 100-ലധികം കേസുകൾ നിലവിലുണ്ട്.  ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ മാനസികാരോഗ്യം-സ്വകാര്യത രക്ഷിക്കാൻ രക്ഷിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുകയാണ് ഈ സംവിധാനം. 

"ടീൻ അക്കൗണ്ടുകൾ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കും. പുതിയ അക്കൗണ്ടുകൾ മാത്രമല്ല, ഇതിനകം ഉള്ളവയും ഈ സുരക്ഷാ വലയത്തിൽ വരും" - മെറ്റ പ്രതിനിധി  

ആപ്പ് ഉപയോഗ സമയം നിയന്ത്രിക്കുന്നത് സ്മാർട്ട്ഫോൺ ആഡിക്ഷൻ കുറയ്ക്കാൻ സഹായിക്കും. എന്നാൽ ഫിൽട്ടറിംഗ് സിസ്റ്റം എത്രമാത്രം ഫലപ്രദമാകും എന്ന സംശയമാണ് വിദ്ഗധര്‍ പ്രകടിപ്പിക്കുന്നത്.  

ENGLISH SUMMARY:

Meta has introduced "Teen Accounts" on Facebook and Messenger, expanding its youth safety features previously launched on Instagram. The new default settings automatically restrict users under 16 with private profiles, limit interactions with strangers, and filter sensitive content (violence, adult material, beauty filters).