ഇപ്പോള്‍ കേട്ട ഒരു പാട്ട് ഇന്‍സ്റ്റഗ്രാം മാത്രമുള്ള ഫ്രണ്ടിന് എങ്ങനെ അയക്കും? ഇനി പറ്റും. അതെ കിടിലന്‍ ഫീച്ചേഴ്സുമായി ഉപഭോക്താക്കളെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം.ഡിഎം അഥവാ ഡയറക്ട് മെസേജിങ് ഫീച്ചര്‍ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇന്‍സ്റ്റന്‍റ് ട്രാന്സ്ലേഷന്, ഷെയര്‍ സോംഗ്സ് ഷെഡ്യൂള്‍ മെസേജ്, പിന്‍ മെസേജ് തുടങ്ങിയ കിടിലന്‍ ഫീച്ചറുകള്‍ വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ ട്രാന്സ്ലേഷന് ഫീച്ചര്‍ നിലവില്‍ വരുന്നതോടെ ഇന്‍സ്റ്റഗ്രാം ഡി എമ്മില്‍ വച്ചുതന്നെ ഉപഭോക്താക്കള്‍ക്ക് മെസേജുകള്‍ ട്രാന്‍സ്ലേറ്റ് ചെയ്യാനാകും. ഇത് ചാറ്റിങ് എളുപ്പമാക്കുമെന്നാണ് മെറ്റയുടെ ചിന്ത. അയച്ചതോ വന്നതോ ആയ മെസേജില്‍ ടാപ്പ് ചെയ്താല്‍ തന്നെ ട്രാന്സ്ലേഷന് ചുവടെയായി കാണാന്‍ സാധിക്കും. സ്റ്റിക്കറുകള്‍ ഉപയോഗിച്ചാണ് ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ മ്യൂസിക് പങ്കുവെയ്ക്കാനുള്ള ഓപ്ഷന്‍ എനബിള്‍ ചെയ്തിരിക്കുന്നത്. മ്യൂസിക് ഷെയര്‍ ചെയ്യാന്‍ ചാറ്റിലെ സ്റ്റിക്കര്‍ ട്രേ തുറന്ന് മ്യൂസിക് ഓപ്ഷനില്‍ ടാപ്പ് ചെയ്ത ശേഷം ഇന്‍സ്റ്റഗ്രാം ഓഡിയോ ലൈബ്രററിയില്‍ നിന്നും ഓഡിയോ സെലക്ട് ചെയ്യാം. ട്രാക്കില്‍ ടാപ്പ് ചെയ്താല്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഭാഗം സുഹൃത്തിന് ഇന്‍സ്റ്റഗ്രാം വഴി അയക്കാനും സാധിക്കും.
ഡിഎമ്മിന് ഉള്ളില്‍ മെസേജുകളും റിമൈന്‍ഡറുകളും ഷെഡ്യൂള്‍ ചെയ്യാനുള്ള ഫീച്ചര്‍ ഇതിനോടകം ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരുന്നു. മെസേജ് ഷെഡ്യൂള്‍ ചെയ്യാനായി മെസേജ് ടൈപ്പ് ചെയ്തശേഷം സെന്‍റ് ബട്ടണില്‍ ഹോള്‍ഡ് ചെയ്താല്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണിക്കും. ഇതോടെ ഷെഡ്യൂള്‍ ചെയ്യേണ്ട സമയവും തിയ്യതിയും തെരഞ്ഞെടുക്കാം.ഇതുകൂടാതെ പുതിയ അപ്ഡേറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് പേഴ്സണല്‍ ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ പ്രത്യേക മെസേജ് പിന്‍ ചെയ്തുവെക്കാനും സാധിക്കും. പിന്‍ ചെയ്യാനും മെസേജ് ഹോള്‍ഡ് ഡൗണ്‍ ചെയ്ത് പിന്‍ എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.
വാട്സാപില്‍ ലിങ്ക് അയച്ച് ഗ്രൂപ്പ് ചാറ്റുകളിലേക്ക് ആളുകളെ ഇന്‍വൈറ്റ് ചെയ്യുന്നതിനുസമാനമായ ഫീച്ചര്‍ കൂടെ ഇന്‍സ്റ്റഗ്രാം പുറത്തിറക്കുന്നുണ്ട്.ഗ്രൂപ്പ് ചാറ്റുകളിലേക്ക് ആളുകളെ ക്ഷണിക്കാന്‍ പേഴ്സണലൈസ്ഡ് ക്യൂആര്‍ കോഡ് ഷെയര്‍ ചെയ്യാം.ഏത് ഗ്രൂപ്പിലേക്കാണോ ആളെ ക്ഷണിക്കേണ്ടത് ആ ചാറ്റ് ഓപ്പണ്‍ ചെയ്ത് മുകളിലെ ഗ്രൂപ്പ് നെയിം ടാപ്പ് ചെയ്യുക. അതില്‍ ഇന്‍വൈറ്റ് ലിങ്ക് എന്ന ഓപ്ഷനും ക്യൂ ആര്‍ കോഡ് ഓപ്ഷനും കാണാം.ഇങ്ങനെ ലഭിക്കുന്ന ക്യൂ ആര്‍ കോഡ് സേവ് ചെയ്യാനും സാധിക്കും.