മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിനെക്കുറിച്ച് നടത്തിയ പ്രസ്താവന ഇപ്പോള്‍ സൈബറിടത്ത് ചര്‍ച്ചയാണ്. ജോബ്സ് ക്രിയേറ്റിവിറ്റിയും പ്രൊഡക്റ്റിവിറ്റിയും കൂട്ടാന്‍ തന്നോട് LSD (lysergic acid diethylamide) ഉപയോഗിക്കാന്‍ നിര്‍ദേശിച്ചുവെന്നാണ് ആരോപണം.ഇന്‍ഡിപെന്‍ഡന്‍റ് എന്ന മാധ്യമത്തിനുനല്‍കിയ അഭിമുഖത്തിലാണ് ബില്‍ഗേറ്റ്സിന്‍റെ തുറന്നുപറച്ചില്‍. ലീഡര്‍ഷിപ്പിനും പ്രോഡക്ട് ഡെവലപ്മെന്‍റിനും വേണ്ടി പുതിയ വഴികള്‍ തേടിക്കൊണ്ടിരുന്ന ജോബ്സ് ആപ്പിള്‍ പ്രോഡക്ടുകള്‍ ഡെവലപ് ചെയ്യാന്‍ താന്‍ LSD ഉപയോഗിച്ചിരുന്നുവെന്ന് പരസ്യമായി സമ്മതിച്ചിരുന്നു.
ആസിഡ് കഴിച്ചിരുന്നുവെങ്കില്‍ പ്രോഡക്ടുകളുടെ രൂപകല്‍പന കുറച്ചുകൂടെ നന്നാക്കാനായേനെയെന്ന് സ്റ്റീവ് ജോബ്സ് തന്നോട് പറഞ്ഞതായി ബില്‍ ഗേറ്റ്സ് വിശദീകരിക്കുന്നു.എന്നാല്‍ ജോബ്സിന്‍റെ അഭിപ്രായത്തോട് ഗേറ്റ്സ് പ്രതികരിച്ചതിങ്ങനെയായിരുന്നു "നോക്കൂ, എനിക്ക് കോഡിംഗ് ബാച്ചാണ് ലഭിച്ചത്, അദ്ദേഹത്തിന് മാർക്കറ്റിംഗ്-ഡിസൈൻ ബാച്ചും , വളരെ നല്ലത്! കാരണം അയാളുടേയും എന്‍റെയും കഴിവുകൾ വ്യത്യസ്തമാണ്. ഞങ്ങളുടെ കഴിവുകൾ ഒന്നും ഒത്തുപോകുന്നില്ല. ജോബ്സ് ഒരിക്കലും ഒരു ലൈൻ കോഡും മനസ്സിലാക്കില്ല, പക്ഷേ ഡിസൈൻ, മാർക്കറ്റിങ് എന്നിവയിലേക്ക് അദ്ദേഹത്തിന് മികച്ച മനസ്സുള്ളത് ഞാൻ അംഗീകരിക്കുന്നു, കോഡ് ഡിസൈനിംഗിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നില്ല. ആ കഴിവുകളില്‍ എനിക്ക് അസൂയയുണ്ട്, ഞാൻ അവന്‍റെ ലീഗിലേ ഇല്ല'' എന്നാല്‍, ഗേറ്റ്സ് ചെറുപ്പത്തിൽ തന്നെ ലഹരിമരുന്ന് ഉപയോഗച്ചിരുന്നതായി സമ്മതിച്ചു.സഹസ്ഥാപകനായ പോൾ അലനുമായി ചേർന്ന് മൈക്രോസോഫ്റ്റ് നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം അത് അവസാനിപ്പിച്ചു. 164 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ ഒരാളായ ഗേറ്റ്സ് പലപ്പോഴും സ്വയം ഒരു പ്രായോഗിക ചിന്തകനാണെന്ന് സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. "എന്റെ മനസ്സ് തുറന്നതും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ തയ്യാറുമാണ്. പക്ഷേ, അതു ലജ്ജയില്ലാതെ പ്രവർത്തിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് എന്റെ 20-ആം വയസ്സിൽ തന്നെ മാരിജുവാന ഉപയോഗം ഉപേക്ഷിച്ചത്," ഗേറ്റ്‌സ് വ്യക്തമാക്കി.
‘Source Code’ എന്ന തന്റെ പുതിയ ആത്മകഥയിൽ LSD ഉപയോഗിച്ച രണ്ട് അനുഭവങ്ങൾ ബിൽ ഗേറ്റ്‌സ് വിവരിക്കുന്നുണ്ട്.LSD എടുത്ത ശേഷം ഡെന്‍റല്‍ ക്ലിനിക്കിലെത്തിയ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ 'ആ അനുഭവത്തിന്റെ ചില ഭാഗങ്ങൾ ആവേശജനകമായിരുന്നു, പക്ഷേ, അതിന്റെ ആഘാതം അടുത്ത ദിവസം രാവിലെയും തുടരുമെന്ന് ഞാൻ കരുതിയില്ല. ദീര്‍ഘകാലമായി നിശ്ചയിച്ചിരുന്ന ദന്തചികിത്സയ്ക്കായി ഓർത്തോഡോണ്ടിസ്റ്റ് ഓഫിസിലെത്തുമ്പോഴും ഞാൻ അതിന്‍റെ പ്രഭാവത്തിൽ ആയിരുന്നു.അതുപോലെ ഗേറ്റ്‌സും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ ആലനും ചില സുഹൃത്തുക്കളും 'Kung Fu' എന്ന ടിവി ഷോ കണ്ടുകൊണ്ടിരിക്കുമ്പോൾ LSD ഉപയോഗിച്ചിരുന്നു.ഈ അനുഭവങ്ങൾ ഗേറ്റ്‌സിനെ LSD ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. ലഹരികൾ ഓർമ്മശക്തിക്ക് ദോഷകരമാണെന്ന് മനസ്സിലാക്കിയതിനാൽ അവയെ മുഴുവനായും ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.