TOPICS COVERED

വാഹനമോടിക്കുന്നവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ വാക്കറൂ ഫൗണ്ടേഷൻ നൽകിയ ലഹരിമരുന്ന് അനലൈസര്‍ കിറ്റ് പൊലീസിന് കൈമാറി.

കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖരിനാണ് കൈമാറിയത്. 19 ലക്ഷത്തോളം രൂപയുടെ കിറ്റ് ഉപയോഗിച്ച് അഞ്ചു മിനിറ്റിനകം ലഹരി മരുന്ന് ഉപയോഗിച്ചത് കൃത്യമായി കണ്ടെത്താൻ കഴിയും എന്നതാണ് പ്രത്യേകത.

റോട്ടറി ക്ലബ് ഓഫ് കാനന്നൂർ സീസൈഡ് സഹകരണത്തോടെയാണ് കിറ്റുകള്‍ നല്‍കിയത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the donation of a drug analyzer kit to the Kerala Police, which can detect drug use in drivers within five minutes. This initiative, supported by Rotary Club of Kannur Seaside, aims to enhance road safety and combat substance abuse.