പോക്സോ കേസില്‍ കോടതിയില്‍ ഹാജരായ പ്രതി റിമാന്‍ഡ് വിവരമറിഞ്ഞതിന് പിന്നാലെ കോടതിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് സ്വദേശി നിതിൻ രാജാണ് ( 31) നെടുമങ്ങാട് കോടതിയില്‍ നിന്നും രക്ഷപ്പെട്ടത്.
2022 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലാം പ്രതിയാണ് നിതിന്‍രാജ്. കോടതി വാറണ്ട് പുറപ്പെടുവിച്ചതോടെ അഭിഭാഷകനൊപ്പം ഹാജരാവുകയായിരുന്നു. പിന്നാലെയാണ് റിമാന്‍ഡ് വിവരമറിഞ്ഞ് നിതിന്‍രാജ് കോടതിയില്‍ നിന്നും ഓടിരക്ഷപ്പെട്ടത്. നെടുമങ്ങാട് പൊലീസ് നിതിന്‍രാജിനായി അന്വേഷണം തുടങ്ങി.