kochimurdercase

TOPICS COVERED

കൊച്ചി കാക്കനാട് പടമുകളില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ സുധീഷിനെ മര്‍ദിച്ച ഷെല്‍ജൂഖും അനന്ദുവും ആര്യാട് അഖില്‍ വധകേസിലെ  പ്രതികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുധീഷിനെ മര്‍ദിച്ച ഇരുവരുമാണ് അഖിലിനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തിയത്. ഷെല്‍ജൂഖും അനന്ദുവും അറസ്റ്റിലായ ദ്യശ്യങ്ങള്‍ കണ്ടതോടെയാണ് സുധീഷ് പ്രതികളെ തിരിച്ചറിഞ്ഞത്.

ജൂലൈ 22 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ്  പടമുകള്‍ സിവില്‍ ലൈന്‍ റോഡില്‍ വച്ച് ഷെല്‍ജൂഖും അനന്ദുവും സുധീഷിനെ മര്‍ദിച്ചത്.കാറിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം.നിലത്തിട്ട് ചവിട്ടുകയും ഫോണ്‍ നശിപ്പിക്കുകയും ചെയ്തു.അടിയേറ്റ് സുധീഷിന്‍റെ കേള്‍വി ശക്തി തകരാറിലായി.

ഇതേ പ്രതികള്‍ പിറ്റേന്ന് ആലപ്പുഴ ആര്യാടെ അഖിലിന്‍റെ വീട്ടില്‍ കയറി ഗുണ്ടാപകയുടെ പേരില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.ഈ കേസില്‍ രണ്ടു പേരും  ജൂലൈ   ഇരുപത്തിയെഴാം തീയതി അറസ്റ്റിലായ ദ്യശ്യങ്ങള്‍ കണ്ടതോടെയാണ് തന്നെ ആക്രമിച്ചത് ഇവരാണെന്ന്  സുധീഷ് മനസിലാക്കിയത്.പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ഇക്കാര്യം അവരും സ്ഥിരീകരിച്ചു.സുധീഷിനെ ആക്രമിച്ച കേസിലും ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.

The suspects in the Aryad Akhil murder case, Sheljoookh and Anandu, have been confirmed by police to be the same individuals who assaulted scooter rider Sudheesh in Kakkanad.: