ബഹിരാകാശത്ത് വിജയകരമായി ആയുധം സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി യുഎസ്. ഭ്രമണപഥത്തില്‍ പറന്നു നടക്കുന്ന ആയുധം ശത്രുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉപകാരപ്പെടുമെന്ന് യുഎസ് എയര്‍ ഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് വ്യക്തമാക്കി. ഭാവിയില്‍ ഉപഗ്രഹങ്ങള്‍ക്കെതിരായ ചൈനീസ്, റഷ്യന്‍ ആക്രമണങ്ങള്‍ നടന്നാല്‍ പ്രതിരോധിക്കാന്‍ ഈ ആയുധമുപയോഗിക്കും എന്നും മെയ്ങ് വ്യക്തമാക്കി. ആയുധത്തിന്‍റെ പ്രവര്‍ത്തനരീതിയെക്കുറിച്ചോ പ്രഹരശേഷിയെക്കുറിച്ചോ മെയ്ങ്ക് വ്യക്തത വരുത്തിയിട്ടില്ല.
തങ്ങളുടെ യുദ്ധമുറകള്‍ ഭൂമി കടന്ന് ബഹിരാകാശത്തേക്കെത്തിക്കുന്ന രീതി അപലപനീയമാണെന്ന് ചൈന വിഷയത്തില്‍ പ്രതികരിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നത് യുഎസ് നിര്‍ത്തണമെന്നും ചൈന ആവശ്യപ്പെട്ടു.
തങ്ങളുടെ ഉപഗ്രഹങ്ങളെ സംരക്ഷിക്കാനാണ് ആയുധം സ്ഥാപിച്ചിരിക്കുന്നത് എന്ന് യുഎസ് അവകാശപ്പെടുമ്പോഴും ആയുധം എത്ര ശക്തിയുള്ളതാണ് എന്ന് വ്യക്തമാക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശത്രു ഉപഗ്രഹങ്ങളുടെ ഗതി മാറ്റാനും പ്രവര്‍ത്തനം തടയാനും വേണമെങ്കില്‍ നശിപ്പിക്കാനും ആയുധത്തിന് കെല്‍പ്പുണ്ട്. 1967ലെ ബഹിരാകാശ ഉടമ്പടി പ്രകാരം ഭൂമിക്ക് വെളിയില്‍ സര്‍വനാശത്തിന് കെല്‍പ്പുള്ള ആയുധങ്ങള്‍ വിലക്കിയിട്ടുണ്ട്.
പക്ഷെ സൈനിക ഉപഗ്രഹങ്ങള്‍ക്ക് വിലക്കില്ല. ഉടമ്പടിയിലെ പഴുതുകള്‍ ഉപയോഗിച്ചാണ് യുഎസ് തങ്ങളുടെ ആയുധം ബഹിരാകാശത്തെത്തിച്ചിരിക്കുന്നത്. ബഹിരാകാശത്ത് ആയുധമെത്തിക്കുന്ന നടപടി മറ്റ് രാജ്യങ്ങളും തുടര്‍ന്നാല്‍ ഉപഗ്രഹങ്ങള്‍ നശിപ്പിക്കാനുള്ള ഭൗമാന്തര യുദ്ധത്തിന് ഭാവിയില്‍ ലോകം സാക്ഷ്യം വഹിക്കേണ്ടി വരും.