This video grab made from a NASA livestream shows Artemis II astronauts splashing down in the Pacific Ocean off the coast of San Diego, California, on April 10, 2026. Christina Koch, Victor Glover, Jeremy Hansen and Wiseman completed the final phase of their 10-day journey that included a slingshot around the Moon after splashing down into the Pacific Ocean off the coast of California. (Photo by NASA / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / NASA " - HANDOUT - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
അരനൂറ്റാണ്ടിനിപ്പുറം മനുഷ്യനുമായി ചന്ദ്രനെ ചുറ്റിയ ആദ്യ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടിമിസ് 2 ഭൂമി തൊട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.03ന് ക്രൂ സര്‍വീസ് മൊഡ്യൂള്‍ വേര്‍പെട്ടു. 5.37 ഓടെയാണ് കമാന്‍ഡര്‍ റീസ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, ജെറമി ഹാന്‍സന്‍ എന്നിവരെയും വഹിച്ച് ഓറിയണ്‍ പേടകം പസഫിക് സമുദ്രത്തിലെ സാന്‍ ഡിയാഗോ തീരത്ത് വന്ന് വീണത്. ആറുമിനിറ്റ് നീണ്ട കമ്യൂണിക്കേഷന്‍ ബ്ലാക്ക് ഔട്ട് പ്രതീക്ഷിച്ചത് പോലെ നീങ്ങിയതോടെയാണ് നാസയിലെ ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്രലോകത്തിനും ശ്വാസം നേരെ വീണത്.
ഭൂമിയിലേക്കുള്ള റീ എന്‍ട്രിയില്‍ 5000 ഡിഗ്രി ഫാരന്‍ഹീറ്റ് (2760 ഡിഗ്രി സെല്‍സ്യസ് ) ചൂടിനെയും അതിജീവിച്ച് പേടകത്തിന്‍റെ സുരക്ഷാകവചം പ്രവര്‍ത്തിച്ചു. പസഫികില്‍ പേടകം പതിച്ചതും റിക്കവറി ബോട്ടായ യുഎസ്എസ് ജോണ്‍ പി. മുര്‍ത്ത ക്രൂവിനടുത്തേക്ക് നീങ്ങി. സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും അകമ്പടി പോയി. 1972 ലാണാണ് നാസ ഇതിന് മുന്‍പ് ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ചത്. മണിക്കൂറില്‍ 40,000ത്തിലധികം കിലോമീറ്റര്‍ വേഗതയിലാണ് പേടകം ഭൂമിയിലേക്ക് പ്രവേശിച്ചത്. കടലില്‍ പതിക്കുമ്പോള്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ മാത്രമായി ഇത് നിയന്ത്രിച്ചെടുത്തു.
ആര്‍ട്ടിമിസ് II സംഘം ചന്ദ്രനിലോ ചന്ദ്രോപരിതലത്തിലോ ഇറങ്ങിയിട്ടില്ല. പക്ഷേ അപ്പോളോ 13 ന്‍റെ ദൂര റെക്കോര്‍ഡ് തകര്‍ത്തു. ഭൂമിയില്‍ നിന്നും മനുഷ്യന്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്തത്രയും ദൂരം ആര്‍ട്ടിമിസ് സംഘം യാത്ര ചെയ്തു. ചന്ദ്രന്‍റെ മറുപാതിയും കണ്ടു. ആ കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നുവെന്നാണ് സംഘാംഗമായ ഗ്ലോവര്‍ പറഞ്ഞത്. ചന്ദ്രനെ കുറിച്ച് ഇനിയുേമറെ പഠിക്കാനുണ്ടെന്നും അതിന് ഈ യാത്ര ഏറെ പ്രയോജനം ചെയ്യുമെന്നും നാസ പറയുന്നു. 'ചന്ദ്രന്‍ ഇന്നലെയെക്കാളും ചെറുതായിട്ടുണ്ട് കാഴ്ചയില്‍, ഞങ്ങള്‍ നന്നായി കണ്ടു' എന്നായിരുന്നു ക്രൂ മൊഡ്യൂള്‍ വേര്‍പെടും മുന്‍പ് വൈസ്മാന്‍ അയച്ച സന്ദേശം. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ദൗത്യം 10 ദിവസം പൂര്‍ത്തിയാക്കിയാണ് യാത്രികര്‍ മടങ്ങിയെത്തിയിരിക്കുന്നത്.
നാസയുടെ അപ്പോളോ 11 ദൗത്യത്തിലാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തുന്നത്. എന്നാല്‍ അതിനും മുന്‍പേ 1968 ഡിസംബറിൽ വിക്ഷേപിച്ച അപ്പോളോ 8 ആണ് മനുഷ്യന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ അരികിലെത്തി തിരികെ എത്തിയ ആദ്യ ബഹിരാകാശ ദൗത്യം. 1972 ലെ അപ്പോളോ 17 ന് ശേഷം ആദ്യമായി മനുഷ്യരെ ചന്ദ്രന്‍റെ അരികിലെത്തിക്കുന്ന ദൗത്യമായിരുന്നു ആര്‍ട്ടെമിസ് II.
ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതായിരുന്നു ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. അതുകൊണ്ടു തന്നെ ഭാവിയിലെ ചാന്ദ്രദൗത്യങ്ങള്‍ക്കും ആര്‍ട്ടിമിസ് 3 ല്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതും ലക്ഷ്യമിട്ടുള്ള നിർണായക പരീക്ഷണ ദൗത്യം കൂടിയാണിപ്പോള്‍ നടന്നത്.