ഓറിയോണ്‍ (ഫയല്‍ ചിത്രം)

ഓറിയോണ്‍ (ഫയല്‍ ചിത്രം)

ബഹിരാകാശ യാത്രക്കിടെ ശുചിമുറിയില്‍ പോകേണ്ടി വന്നാല്‍ എന്തുചെയ്യും? ആദ്യകാലങ്ങളിലെ ചാന്ദ്ര ദൗത്യങ്ങളായ അപ്പോളോ ദൗത്യങ്ങളിൽ മൂത്രമൊഴിക്കേണ്ട സാഹചര്യമുണ്ടായാല്‍ ബഹിരാകാശയാത്രികർ സ്‌പേസ് സ്യൂട്ടിനടിയിൽ സ്ഥാപിച്ചിരുന്ന കോണ്ടം പോലുള്ള സംവിധാനത്തില്‍ മൂത്രമൊഴിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ അന്ന് എല്ലാ ക്രൂ അംഗങ്ങളും പുരുഷന്മാരായിരുന്നു. ഖരമാലിന്യങ്ങളാകട്ടെ സ്പേസ് സ്യൂട്ടില്‍ നിതംബത്തിന്‍റെ പിന്‍ഭാഗത്തായി സജ്ജീകരിച്ച ഒരു ബാഗിലേക്കാണ് ശേഖരിച്ചിരുന്നത്. ചോർച്ചയ്ക്ക് സാധ്യതയുള്ളതായിരുന്നു ഈ സംവിധാനങ്ങള്‍. എക്കാലവും ബഹിരാകാശ യാത്രികരുടെ പരാതിയുമായിരുന്നു ഇത്.

artemis-crew

എന്നാല്‍ നാസയുടെ ആർട്ടിമിസ് II ചന്ദ്രദൗത്യത്തില്‍‌ ബഹിരാകാശയാത്രികർക്കായി ഓറിയോൺ പേടകത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറിയാണ് (യൂണിവേഴ്സല്‍ വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റം - UWMS) സജ്ജീകരിച്ചിരിക്കുന്നത്. ഇത് മൈക്രോഗ്രാവിറ്റിയിൽ മൂത്രവും ഖരമാലിന്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. യഥാര്‍‌ഥത്തില്‍‌ ഈ ശുചിമുറി സംവിധാനം പരീക്ഷിക്കുക എന്നതും ആര്‍ട്ടിമിസ് ദൗത്യത്തിന്‍റെ ലക്ഷ്യമാണ്.

എന്നാല്‍ ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ഈ ശുചിമുറി സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ശുചിമുറി പ്രവർത്തനരഹിതമായി. എന്നാല്‍ ഭൂമിയില്‍ ഇരുന്നുകൊണ്ട് ബഹിരാകാശത്തെ ഈ ശുചിമുറി പ്രശ്നം നാസ പ്രശ്നം വേഗത്തിൽ പരിഹരിക്കുകയും ചെയ്തു. തുടക്കത്തില്‍ ചെറിയ പ്രശ്നം നേരിട്ടെങ്കിലും ഡീപ് സ്പേസ് ടോയ്‌ലറ്റ് സാങ്കേതികവിദ്യയിലെ വലിയ കുതിച്ചുചാട്ടമായാണ് ഈ യൂണിവേഴ്സൽ വേസ്റ്റ് മാനേജ്മെന്‍റ് സിസ്റ്റത്തെ കണക്കാക്കുന്നത്. വർഷങ്ങളായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംവിധാനം ഓൺബോർഡ് സൗകര്യങ്ങളെക്കുറിച്ചുള്ള ബഹിരാകാശയാത്രികരുടെ ദീർഘകാല പരാതികൾക്ക് പരിഹാരമാണ്. 30 മില്യൺ ഡോളറാണ് ചിലവ്.

artemis-two-launch

റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്യൂബിക്കിൾ രൂപത്തിലുള്ള ശുചിമുറിയാണ് ഓറിയോണില്‍ ഉള്ളത്. ഒരു സ്‌പേസ് ഷട്ടിലിനുള്ളിലെ ആദ്യ ശുചിമുറിയാണിത്. ബഹിരാകാശയാത്രികർ  പേടകത്തിൽ പ്രവേശിക്കാൻ ഉപയോഗിക്കുന്ന ഹാച്ചിന് അടുത്തുള്ള ഒരു വാതിലിലൂടെ ശുചിമുറിയില്‍ പ്രവേശിക്കാൻ കഴിയും. ശുചിമുറി ഉപയോഗിക്കുമ്പോള്‍ സുരക്ഷയ്ക്കായി ഹാൻഡ്‌റെയിലുകളും ഫൂട്ട് ടെതറുകളുമുണ്ട്. ഒരു ഹോസിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഫണൽ ടോയ്‌ലറ്റാണ് ഓറിയോണിലുള്ളത്.  ചെറിയ സീറ്റും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. മൈക്രോ ഗ്രാവി പൊങ്ങിക്കിടക്കുന്നതിനാൽ മാലിന്യങ്ങള്‍ ടോയ്‌ലറ്റ് സവിധാനത്തിന്‍റെ അടിഭാഗത്തുള്ള ഒരു ബാഗിലേക്ക് വലിച്ചെടുക്കുന്നു. തുടർന്ന് അത് ഒരു കാനിസ്റ്ററിലേക്ക് മാറ്റുകയും ചെയ്യും.

രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോലെയുള്ള ദൈർഘ്യമേറിയ ദൗത്യങ്ങളിൽ, ബഹിരാകാശയാത്രികർ മിക്കവാറും എല്ലാ ദ്രാവക മാലിന്യങ്ങളും സംസ്കരിച്ച് പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ആർട്ടിമിസ് II പോലുള്ള ചെറിയ ദൗത്യങ്ങളില്‍ യാത്രികര്‍ ശരീരത്തില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ ഒരു ശേഖരിക്കുകയും ഭൂമിയിലേക്ക് മടങ്ങുമ്പോൾ തിരികെ കൊണ്ടുവന്ന് സംസ്കരിക്കുകയും ചെയ്യും. ബഹിരാകാശയാത്രികരുടെ ആരോഗ്യത്തിന് മാലിന്യങ്ങൾ സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഭൂമിയിൽ നിന്നുള്ള സൂക്ഷ്മാണുക്കൾ ബഹിരാകാശത്തിന്‍റെ പരിസ്ഥിതിയെ മലിനമാക്കുന്നത് തടയാൻ ചോർച്ചയും ഒഴിവാക്കേണ്ടതുണ്ട്. അതേസമയം, പുതിയ ശുചിമുറി സംവിധാനത്തെന വെറുമൊരു ശുചിമുറിയായി മാത്രം കാണേണ്ട! ഭാവിയില്‍ ബഹിരാകാശത്ത് ദീർഘകാലം ജീവിക്കുന്നതിനുള്ള പദ്ധതികളുടെ അടിസ്ഥാനങ്ങളിലൊന്നാണിത്.

ENGLISH SUMMARY:

The challenges of personal hygiene in zero gravity have evolved from the crude, leak-prone bags used during the Apollo era to the sophisticated $30 million Universal Waste Management System (UWMS) onboard NASA's Artemis II. This state-of-the-art "Deep Space Toilet" utilizes advanced suction technology and ergonomic funnels to ensure that liquid and solid waste are handled hygienically in a microgravity environment. Despite a minor technical glitch occurring just hours after launch, NASA engineers successfully repaired the system remotely from Earth, proving the resilience of modern space infrastructure. Unlike the International Space Station, which recycles urine into drinking water, the Orion capsule for Artemis II is designed to store waste in specialized canisters to be processed upon returning to Earth. Ensuring a leak-proof and sterile environment is critical not only for astronaut comfort but also to prevent Earth-based microbes from contaminating the lunar environment. This breakthrough in waste management is more than just a convenience; it serves as a foundational technology for future long-duration human colonies on the Moon and upcoming missions to Mars.