moon-tlps-bright

Image Credit: suffolksky.com/herseyc

സൂര്യനെപ്പോലൊരു ചന്ദ്രന്‍. കാഴ്ചയ്ക്ക് അങ്ങനെ തോന്നിയവരെ  തെറ്റുപറയാനാകില്ല. അത്രയ്ക്കുണ്ട് ചന്ദ്രപ്രഭ. ക്ഷണചന്ദ്ര പ്രതിഭാസ(transient lunar phenomena)മെന്നാണ് ഈ തിളക്കത്തെ ശാസ്ത്രലോകം വിളിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ അത്യപൂര്‍വവും  അതിവിചിത്രവുമായ പ്രഭ നിറയുന്നതാണ് ഈ പ്രതിഭാസം. സെക്കന്‍റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ചിലപ്പോള്‍ ഇത് നീണ്ട് നിന്നേക്കാം. തിളക്കമേറിയ നക്ഷത്രങ്ങളൊന്നായി ചന്ദ്രോപരിതലത്തില്‍ നിറഞ്ഞതുപോലെ തോന്നും. ചിലപ്പോഴത് ചുവന്ന്  തുടുത്തിരിക്കും.

A map of all of the lunar impact flashes captured over the past nine years by the Greek NELIOTA program (Image: NELIOTA project)

A map of all of the lunar impact flashes captured over the past nine years by the Greek NELIOTA program (Image: NELIOTA project)

'ക്ഷണചന്ദ്ര പ്രതിഭാസം' എപ്പോള്‍, എന്തുകൊണ്ടുണ്ടാകുമെന്ന്  കൃത്യമായി  പ്രവചിക്കുക സാധ്യമല്ല.  എന്തായാലും നമ്മള്‍ കരുതിയിരുന്നതിലുമേറെ  മാറ്റങ്ങളും രാസപ്രക്രിയകളും ചന്ദ്രനില്‍ നടക്കുന്നുണ്ടെന്ന് ഈ പ്രതിഭാസം തെളിയിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പും ഇത്തരത്തില്‍ 'തിളങ്ങുന്ന ചന്ദ്രനെ' മനുഷ്യര്‍ കണ്ടിട്ടുണ്ട് . ഈ പ്രതിഭാസമുണ്ടായ കാലത്തെ ചിത്രങ്ങള്‍  മനുഷ്യര്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുമുണ്ട്. 1969 ല്‍ അപ്പോളോ II ലെ ബഹിരാകാശ ശാസ്ത്രജ്ഞരും ഈ പ്രതിഭാസത്തിന് സാക്ഷികളായി.

അജ്ഞാത രഹസ്യം തേടി ശാസ്ത്ര ലോകം

ക്ഷണചന്ദ്ര പ്രതിഭാസത്തിന്‍റെ പിന്നിലെ കാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ശാസ്ത്രലോകത്ത് സജീവമാണ്. ചന്ദ്രോപരിതലത്തോട് ചേര്‍ന്നുള്ള വാതകങ്ങളായ റാഡോണും ആര്‍ഗണുമാണ് ഈ വിചിത്ര പ്രകാശം പുറത്തുവിടുന്നതെന്നാണ് പ്രബലമായ വാദങ്ങളിലൊന്ന്. ഗുരുത്വ മര്‍ദമോ ഉപരിതലത്തിലെ ചൂടോ മൂലം ചന്ദ്രപരിതലത്തില്‍ നിന്ന് പുറന്തള്ളുന്നവാതകങ്ങളും പൊടിയും   സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതാവാം ഈ പ്രകാശത്തിന് കാരണമെന്നാണ് മറ്റൊരു വാദം. ഉല്‍ക്കകളുടെ കൂട്ടിയിടിയില്‍ ചിന്നിച്ചിതറുന്ന പ്രകാശമാണ് ക്ഷണചന്ദ്ര പ്രതിഭാസത്തിന് കാരണമെന്നും വാദിക്കുന്നവരുണ്ട്.

ENGLISH SUMMARY:

Transient Lunar Phenomena are rare events on the Moon's surface. These events manifest as strange lights or color flashes, offering insights into lunar activity and mysteries.